സൈനികക്യാമ്പിന് നേരെ ആക്രമണം: അമേരിക്കയോട് ഇടഞ്ഞ് അസദ്
സൈനികക്യാമ്പിന് നേരെ ആക്രമണം: അമേരിക്കയോട് ഇടഞ്ഞ് അസദ്
സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിറിയയും യുഎസും തമ്മിലുള്ള ബന്ധം വഷളാവുന്നു.
സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിറിയയും യുഎസും തമ്മിലുള്ള ബന്ധം വഷളാവുന്നു. സൈനികര്‍ക്കെതിരായ അമേരിക്കയുടെ ആക്രമണം യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദ് ആരോപിച്ചു. സ്വന്തം പൌരന്‍മാര്‍ക്കെതിരെ അക്രമം നടത്തുന്ന ബശ്ശാറുല്‍ അസദിനെ നിയന്ത്രിക്കാന്‍ റഷ്യ തയ്യാറാവണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.
സിറിയന്‍ സൈനിക ക്യാമ്പിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍റെ പ്രതികരണം. 83 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണം ചെറുതായി കാണാനാകില്ലെന്ന് അസദ് വ്യക്തമാക്കിയതായി സിറിയ ടിവി അറിയിച്ചു. അസദിനെതിരെ രൂക്ഷ വിമര്‍ശവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്തെത്തി.
അമേരിക്കക്കും റഷ്യക്കും പുറമെ വിവിധ വിമത ഗ്രൂപ്പുകളും ഐഎസും ആക്രമണം നടത്തുന്ന പ്രദേശമാണ് സിറിയ. അമേരിക്കയും റഷ്യയും ഐഎസിനെതിരെ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചതും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതും സിറിയന്‍ ജനതക്ക് വലിയ അളവില്‍ ആശ്വാസമായിരുന്നു. എന്നാല്‍ സിറിയന്‍ ക്യാമ്പിലുണ്ടായ യുഎസ് ആക്രമണത്തോടെ ഈ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഐ.എസ് കേന്ദ്രമാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം. 83 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് കയ്യബദ്ധമാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നാണ് സിറിയയുടെ നിലപാട്. യുഎസിന്റെ നടപടി റഷ്യയെയും ചൊടിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16