Quantcast

കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്ന് മോചിപ്പിച്ചെന്ന് റഷ്യ

MediaOne Logo

Sithara

  • Published:

    17 April 2018 3:16 PM GMT

കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്ന് മോചിപ്പിച്ചെന്ന് റഷ്യ
X

കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്ന് മോചിപ്പിച്ചെന്ന് റഷ്യ

കിഴക്കന്‍ അലപ്പോയില്‍ നിന്ന് വിമതര്‍ ഇതര പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്.

കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്ന് മോചിപ്പിച്ചതായി റഷ്യ. ഇപ്പോള്‍ നടക്കുന്നത് വിമതരെ തുടച്ചു നീക്കാനുള്ള സൈനിക നടപടിയെന്നും റഷ്യന്‍ സൈനിക മേധാവി പറഞ്ഞു. ഇതിനിടെ കിഴക്കന്‍ അലപ്പോയില്‍ നിന്ന് വിമതര്‍ ഇതര പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്.

‌നാല് വര്‍ഷത്തോളം വിമതരുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു അലപ്പോ. ഇതോടെയാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സഹായിക്കാനായി റഷ്യ ഇടപെടുന്നത്. രൂക്ഷമായ പോരാട്ടം നടന്നതോടെ പതിനായിരത്തോളം സാധാരണക്കാരടക്കം നിരവധി പേര്‍ മരിച്ചു. വിമതര്‍ക്കും കാര്യമായ നാശമുണ്ടായി.
പലഭാഗത്ത് നിന്നും അവര്‍ പിന്മാറി.

അവസാനം വിമതര്‍ അവശേഷിച്ചത് കിഴക്കന്‍ അലപ്പോയിലും സമീപ ജില്ലകളിലുമാണ്. ഇപ്പോള്‍ വിമതരും സിറിയന്‍ സൈന്യവും നേരിട്ടാണ് ഏറ്റുമുട്ടല്‍. റഷ്യന്‍ സൈന്യം ഇവിടെ നിന്ന് പിന്മാറി. സമീപ ജില്ലകളില്‍ പക്ഷേ വിമതര്‍ക്ക് ശക്തമായ സ്വാധീനം നിലനില്‍ക്കുന്നു. ഇവ കൂടി ഒഴിപ്പിച്ചാലേ ദൌത്യം റഷ്യക്ക് പൂര്‍ണമാക്കാനാകൂ.

TAGS :

Next Story