ഹോംസ് പട്ടണം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു
സിറിയയിലെ ഐ എസ് അധീനതയിലായിരുന്ന ഹോംസ് കൂടി സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചു.
സിറിയയിലെ ഐ എസ് അധീനതയിലായിരുന്ന ഹോംസ് കൂടി സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചു. ഹോംസ് പട്ടണത്തിന്റെ നിയന്ത്രണമേറ്റെടുത്തതായി വ്യക്തമാക്കുന്ന വീഡിയോ സിറിയയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പുറത്തു വിട്ടത്. അതേസമയം പ്രദേശം തിരിച്ചു പിടിക്കാന്‍ മനുഷ്യാവകാശ ലംഘന നടപടികളാണ് സിറിയന്‍ ഭരണകൂടം സ്വീകരിച്ചതെന്ന് വിവിധ മനുഷ്യാവകാശ സംഘടനള്‍ ആരോപിച്ചു.
ജുബൈല്‍ പര്‍വത പ്രദേശമായ ഹോംസ് പട്ടണത്തിന്റെ നിയന്ത്രണമാണ് കഴിഞ്ഞ ദിവസം ഐ എസില്‍ നിന്ന് സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചത്. മേഖലയുടെ നിയന്ത്രണമേറ്റെടുത്ത സൈന്യം പ്രദേശത്ത് റോന്ത് ചുറ്റുന്നതിന്റേയും കൊടി ഉയര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ സിറിയയുടെ ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു. ഹോംസ് പിടിച്ചെടുത്തതിലൂടെ ഐഎസ് അധീനതയിലുള്ള തന്ത്ര പ്രധാന നഗരമായ പാല്‍മൈറ കീഴടക്കുന്നത് എളുപ്പമാകുമെന്നാണ് സിറിയന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. അതേസമയം, പ്രദേശം തിരിച്ചു പിടിക്കാന്‍ കടുത്ത ആക്രമണങ്ങളാണ് സിറിയന്‍ ഭരണകൂടം അഴിച്ചു വിട്ടതെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രങ്ങള്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടു.
സാധാരണക്കാരെന്നോ തീവ്രവാദികളെന്നോ നോക്കാതെയുള്ള കൂട്ടക്കൊലകളാണ് സൈന്യം നടത്തിയതെന്ന് മനുഷ്യാവകാശ സംഘടകള്‍ വ്യക്തമാക്കി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന വ്യോമാക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16