Quantcast

റീന്‍സ് പ്രീബസ് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥ മേധാവിയാകും; ട്രംപ് നയം വ്യക്തമാക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    21 April 2018 1:19 PM GMT

റീന്‍സ് പ്രീബസ് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥ മേധാവിയാകും; ട്രംപ് നയം വ്യക്തമാക്കുന്നു
X

റീന്‍സ് പ്രീബസ് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥ മേധാവിയാകും; ട്രംപ് നയം വ്യക്തമാക്കുന്നു

വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെ മേധാവിയായി റീന്‍സ് പ്രീബസിനെ നിയമിക്കാന്‍ തീരുമാനിച്ചതോടെ ഡൊണാള്‍ഡ് ട്രംപ് തന്‍റെ ഭരണകൂട നയം വ്യക്തമാക്കുകയാണെന്ന് വിലയിരുത്തല്‍.

വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെ മേധാവിയായി റീന്‍സ് പ്രീബസിനെ നിയമിക്കാന്‍ തീരുമാനിച്ചതോടെ ഡൊണാള്‍ഡ് ട്രംപ് തന്‍റെ ഭരണകൂട നയം വ്യക്തമാക്കുകയാണെന്ന് വിലയിരുത്തല്‍. റീന്‍സ് പ്രീബസ് കടുത്ത വംശീയവാദിയായാണ് കരുതപ്പെടുന്നത്. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു.

വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് ആയി റീന്‍സ് പ്രീബസിനെയും പ്രധാന ഉപദേശകനായി സ്റ്റീഫന്‍ കെ ബാനനെയും നിയമിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും നിയമനം വരാനിരിക്കുന്ന ഭരണകൂടത്തിന്‍റെ നിലപാടുകളെ കുറിച്ച് കൃത്യമായ ചിത്രം നല്‍കുന്നതാണ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായ റീന്‍സ് പ്രീബസ് ട്രംബിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ശക്തമായി വാദിച്ചയാളാണ്. നേരത്തെ ട്രംപിനെതിരെ രംഗത്തെത്തിയ പോള്‍ റയാന് കൂടി സമ്മതനായ വ്യക്തിയാണ് റീന്‍സ് പ്രീബസ്. അദ്ദേഹത്തെ ഉദ്യോഗസ്ഥ മേധാവിയാക്കുന്നതിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കൂടി അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

വംശീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസ് വെബ്സൈറ്റിന്‍റെ തലവനാണ് ട്രംപിന്റെ ഉപദേശകനായ സ്റ്റീഫന്‍ കെ ബാനന്‍. കഴിഞ്ഞ ദിവസം സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുടിയേറ്റക്കാരെ പുറത്താക്കുമെന്നും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു. ട്രംപിനെ പ്രസിഡന്‍റ് പദത്തിലെത്തിക്കുന്നതില്‍ വിജയിച്ച കൂട്ടുകെട്ട്, ട്രംപിന്റെ ഇനിയുള്ള അജണ്ടകള്‍ വിജയിപ്പിക്കുന്നതിനും ഒരുമിക്കുകയാണെന്ന് നിയമനങ്ങളെക്കുറിച്ച് സ്റ്റീഫന്‍ ബാനന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. അമേരിക്ക റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇരുവരും പരിശ്രമിക്കുമെന്ന് റഷ്യ അറിയിച്ചു.

TAGS :

Next Story