ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് ട്രംപ്
ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് ട്രംപ്
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രഖ്യാപനം
ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് ഏന്തങ്കിലും കൃത്യമായ ഫോര്‍മുലയോ പദ്ധതിയോ ഇരു നേതാക്കളും മുന്നോട്ടുവച്ചില്ല.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്.ഇസ്രായേല്‍ പക്ഷപാതിയായി അറിയപ്പെടുന്ന ട്രംപും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ച കൌതുകത്തോടെയായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയത്. അതേസമയം മുന്‍ പ്രസ്താവനകളില്‍ നിന്ന് ഭിന്നമായി ഇസ്രായേലിനേയും ഫലസ്തീനെയും തുല്യമായി പരിഗണിക്കുന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കുമെന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് പക്ഷെ, അതിന് കൃത്യമായ ഫോര്‍മുലകളൊന്നും മുന്നോട്ടുവെച്ചില്ല
Adjust Story Font
16