സാര്‍ക്കില്‍ ഇന്ത്യക്കുള്ള മേധാവിത്വം ഇല്ലാതാക്കാന്‍ പാക്കിസ്താന്‍റെ പുതിയ നീക്കം
സാര്‍ക്കില്‍ ഇന്ത്യക്കുള്ള മേധാവിത്വം ഇല്ലാതാക്കാന്‍ പാക്കിസ്താന്‍റെ പുതിയ നീക്കം
ചൈനയുമായി കൈ കോര്‍ത്ത് സാര്‍ക്കിന് സമാനമായി പുതിയ വേദി രൂപീകരിക്കാനാണ് നീക്കം. വാഷിംഗ് ടണ്‍ കേന്ദ്രീകരിച്ച് ഇതു സംബന്ധിച്ച ചര്‍ച്ച
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കില്‍ ഇന്ത്യക്കുള്ള മേധാവിത്വം ഇല്ലാതാക്കാന്‍ പാക്കിസ്താന്‍ പുതിയ നയതന്ത്ര നീക്കം നടത്തുന്നു. ചൈനയുമായി കൈ കോര്‍ത്ത് സാര്‍ക്കിന് സമാനമായി പുതിയ വേദി രൂപീകരിക്കാനാണ് നീക്കം. വാഷിംഗ് ടണ്‍ കേന്ദ്രീകരിച്ച് ഇതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ഇസ്ലാമാബിദില്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് ഉച്ച കോടി ,ഉറി ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഇതിനി പിന്നാലെ ബംഗ്ലാദേശ് , ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് ഉച്ചകോടിയില്‍ നിന്ന് പിന്‍മാറി, ഇതോടെ ഇസ്ലാമാബാദ് ഉച്ചകോടി പാക്കിസ്ഥാന് ഉപോക്ഷിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് സാര്‍ക്കിലെ ഇന്ത്യന്‍ മേധാവിത്വം ഇല്ലാതാക്കി ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പുതിയ വേദി രൂപീകരിക്കാനുള്ള പാക് നീക്കം.
തെക്കെനേഷ്യന്‍ വിശാല സംഘ്യം എന്ന ഈ ആശയത്തെപ്പറ്റിയുള്ള നിര്‍ണായക ചര്‍ച്ചകള്‍ അമേരിക്കയില്‍ നടന്നു വരികയാണെന്ന് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ ഏഷ്യന്‍ രാജ്യങ്ങളെ കൂടി സഹകരിപ്പിച്ചാകും കൂട്ടായ്മ പ്രവര്‍ത്തിക്കുക. ചൈന തന്നെയാണ് പാക്കിസ്ഥാന്‍റെ മുഖ്യ പങ്കാളി. ചൈനയും പാക്കിസ്ഥാനു തമ്മില്‍ ധാരണയായ സാന്പത്തിക സഹകരണ ഇടനാഴി ഇതിന് മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. കൂട്ടായ്മ യാഥാര്‍ത്ഥ്യമായാല്‍ അഫ്ഗാനിസ്ഥായിരിക്കും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക എന്നും നയതന്ത്ര വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പാക് പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം കഴിഞ്ഞ ദിവസം ന്യൂയോറിക്കില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
Adjust Story Font
16