തുര്‍ക്കിയില്‍ നിന്നും രക്ഷപ്പെട്ട സൈനികര്‍ ഗ്രീസില്‍ പിടിയിലായി
തുര്‍ക്കിയില്‍ നിന്നും രക്ഷപ്പെട്ട സൈനികര്‍ ഗ്രീസില്‍ പിടിയിലായി
ഹെലികോപ്റ്ററില്‍ രാജ്യാതിര്‍ത്തി ലംഘിച്ച് കയറിയതിനാണ് അറസ്റ്റ്. ഇവരെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു.
അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ തുര്‍ക്കിയില്‍ നിന്നും രക്ഷപ്പെട്ട സൈനികര്‍ ഗ്രീസില്‍ പിടിയിലായി. ഹെലികോപ്റ്ററില്‍ രാജ്യാതിര്‍ത്തി ലംഘിച്ച് കയറിയതിനാണ് അറസ്റ്റ്. ഇവരെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു.
എട്ട് വിമത സൈനികര്‍ പിടിയിലായത് ഗ്രീസിലെ അല്ക്സാന്‍ട്രൊപൊളിയിലാണ്. രാജ്യാതിര്‍ത്തി അതിക്രമിച്ചു കടന്നുവെന്നാണ് കേസ്. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി. ജീവന് ഭീഷണിയുള്ളതിനാല്‍ ഗ്രീസില്‍ അഭയം തേടിയതാണെന്ന് ഇവരുടെ അഭിഭാഷകന്‍ വസീലികി മരിനാക്കി മാധ്യമങ്ങളെ അറിയിച്ചു. അട്ടിമറി ശ്രമമാണ് നടക്കുന്നതെന്ന് ഇവരറിഞ്ഞില്ലെന്നും അഭിഭാഷകന് വിശദീകരിച്ചു. ഹെലികോപ്റ്റര്‍ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ വഞ്ചിച്ച് നാടു വിട്ടവരെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ആവശ്യത്തോട് ഗ്രീസ് പ്രതികരിച്ചിട്ടില്ല.
Adjust Story Font
16