പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുമെന്ന് മലാല യൂസുഫ്‍ സായ്
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുമെന്ന് മലാല യൂസുഫ്‍ സായ്
ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പത്തൊമ്പതുകാരിയായ മലാല.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ്‍ സായ്. യു.എൻ സമാധാനദൂതയായി നിയോഗിക്കപ്പെട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. ലിംഗസമത്വത്തിനായി ആൺകുട്ടികൾ മുന്നിട്ടിറങ്ങുമെന്ന്പറഞ്ഞ മലാല അഭിമാനമുള്ള പെണ്‍കുട്ടിയായാണ് സ്വയം വിശേഷിപ്പിച്ചത്. ജീവിതം തനിക്ക് നല്‍കിയ രണ്ടാമൂഴം വിദ്യാഭ്യാസപുരോഗതിക്കായി ഉപയോഗിക്കുമെന്ന് മലാല പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പത്തൊമ്പതുകാരിയായ മലാല. 2014 ലാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം മലാലയ്ക്ക് ലഭിക്കുന്നത്. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിലൂടെയാണ് രാജ്യാന്തരതലത്തില്‍ മലാല ശ്രദ്ധേയയാകുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ട മലാലയെ താലിബാന്‍ വധിക്കാന്‍ ശ്രമിച്ചു. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട മലാല ഇപ്പോള്‍ ബ്രിട്ടനിലാണ് താമസം.
Adjust Story Font
16