Quantcast

2664 കോടി ചെലവില്‍ ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു

MediaOne Logo

Ubaid

  • Published:

    24 April 2018 7:58 AM GMT

2664 കോടി ചെലവില്‍ ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു
X

2664 കോടി ചെലവില്‍ ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു

775 മുറികളുള്ള ബെക്കിങ്ഹാം കൊട്ടാരത്തിന്റെ വലിപ്പം 30,000 ചതുരശ്ര മീറ്ററാണ്

ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടത്തുന്ന ഏറ്റവും വലിയ നവീകരണ പദ്ധതിയാണിത്. പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇതിന് മുന്നോടിയായി കൊട്ടാരം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.

775 മുറികളുള്ള ബെക്കിങ്ഹാം കൊട്ടാരത്തിന്റെ വലിപ്പം 30,000 ചതുരശ്ര മീറ്ററാണ്. 60 വര്‍ഷത്തോളം പഴക്കമുണ്ട് കൊട്ടാരത്തിന്. വൈദ്യുതി കേബിളുകള്‍ക്കും മോട്ടോറുകള്‍ക്കും അത്ര തന്നെ പഴക്കമുണ്ട്. ഇതു മാറ്റലും സൌരോര്‍ജ പ്ലാന്റ് സ്ഥാപിക്കലുമാണ് പ്രധാന ജോലികള്‍. രണ്ടാംലോകയുദ്ധത്തില്‍ ജര്‍മനിയുടെ ബോംബാക്രമണത്തില്‍ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ ആണ് നവീകരണ ചെലവ്.

അടുത്തവര്‍ഷം മാര്‍ച്ചില്‍ നവീകരണം ആരംഭിക്കും. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും നവീകരണം.

TAGS :

Next Story