ഈജിപ്തില്‍ പൊലീസ് ട്രെയിനങ് സെന്‍ററിന് നേരെ ബോംബാക്രമണം
ഈജിപ്തില്‍ പൊലീസ് ട്രെയിനങ് സെന്‍ററിന് നേരെ ബോംബാക്രമണം
പൊലീസ് ട്രെയിനങ് സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തില് 13പൊലീസുകാരുള്‍പ്പെടെ 16 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്
ഈജിപ്തില്‍ പൊലീസ് ട്രെയിനങ് സെന്‍ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാന്‍റെ നഗരത്തിലെ പൊലീസ് ട്രെയിനിങ് സെന്‍ററിന് നേരയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന ബോംബ് പൊട്ടുകയായിരുന്നെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.
പൊലീസ് ട്രെയിനങ് സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തില് 13പൊലീസുകാരുള്‍പ്പെടെ 16 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‌ട്ട്. മോട്ടര്‍ ബൈക്കിനുള്ളില് ഒളിപ്പിച്ചുവെച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ആക്രമണത്തിന്‌റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐഎസിനെതിരായ പോരാട്ടം ശക്തമാക്കിയത് കൊണ്ടുതന്നെ സുരക്ഷാ വിഭാഗങ്ങള്ക്ക് നേരെയുള്ള ആക്രമണം ഈജിപ്തില്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം പുതിയതായി രൂപികരിക്കപ്പെട്ട തീവ്രവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16