മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന
യു.എസ് നിർമിച്ച ഡോക്യുമെന്‍ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് പറയുന്ന ഡോക്യുമെന്‍ററിയിലെത് സർക്കാരിന്‍റെ അഭിപ്രായമല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ് നിർമിച്ച ഡോക്യുമെന്‍ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.
ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സി.സി.ടി.വി 9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്‍ററിയിലാണ് മുംബൈ ഭീകരാക്രമണത്തില്‍ ലശ്കറെ ത്വയ്യിബക്കും പാകിസ്താനിലെ സംഘടനയുടെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. എന്നാല്‍ഡോക്യുമെന്‍ററിയിലെത് സർക്കാരിന്‍റെ അഭിപ്രായമല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ വ്യക്തമാക്കി. യു.എസ് നിർമിച്ച ഡോക്യുമെന്‍ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തത്. ഭീകരവാദത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. സംഭവം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് വിശദീകരണവുമായി ചൈന രംഗത്ത് വന്നത്. ഭീകരാക്രമണത്തിന് പിന്നിൽ ലശ്കറെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. 2008 ലെ ഭീകരാക്രമണം നടത്തിയവരിൽ ജീവനോടെ പിടികൂടിയ അജ്മൽ കസബിന്‍റെ കുറ്റസമ്മത മൊഴികളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരുന്നു
കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചൈന സന്ദർശത്തിന് ഏതാനും ആഴ്ച മുമ്പാണ് ഡോക്യുമെന്‍ററി സംപ്രേഷണം നടത്തിയത്.
Adjust Story Font
16