Quantcast

മഡഗാസ്കറിലെ 1.5 മില്യണ്‍ ജനങ്ങള്‍ വരള്‍ച്ച മൂലം പട്ടിണി നേരിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

MediaOne Logo

Ubaid

  • Published:

    26 April 2018 1:43 PM GMT

മഡഗാസ്കറിലെ 1.5 മില്യണ്‍ ജനങ്ങള്‍ വരള്‍ച്ച മൂലം പട്ടിണി നേരിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്
X

മഡഗാസ്കറിലെ 1.5 മില്യണ്‍ ജനങ്ങള്‍ വരള്‍ച്ച മൂലം പട്ടിണി നേരിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

വരള്‍ച്ച രൂക്ഷമായതോടെ കന്നു കാലികളെ വിറ്റൊഴിക്കുകയാണ് കര്‍ഷകര്‍. ആളുകള്‍ ഇറക്കുമതി ധാന്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രണ്ട് വര്‍ഷമായി തെക്കന്‍ മഡഗാസ്‌ക്കറില്‍

മഡഗാസ്കറിലെ 1.5 മില്യണ്‍ ജനങ്ങള്‍ വരള്‍ച്ച മൂലം പട്ടിണി നേരിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായുണ്ടായ വരള്‍ച്ചയാണ് രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളുന്നത്.‌ യുഎന്‍ കണക്കു പ്രകാരം ചോളത്തിന്റെ ഉല്‍പ്പാദനം 80% ത്തിലധികം കുറഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് രാജ്യം. അരി, ഗോതമ്പ്, ചോളം എന്നിവയാണ് മഡഗാസ്കറിലെ പ്രധാന കൃഷികള്‍.

ചോളത്തിന്റെ ഉല്‍പാദനം എണ്‍പതും അരി അറുപതും ഗോതമ്പ് 57ഉം ശതമാനമായി കുറഞ്ഞു. വരള്‍ച്ച രൂക്ഷമായതോടെ കന്നു കാലികളെ വിറ്റൊഴിക്കുകയാണ് കര്‍ഷകര്‍. ആളുകള്‍ ഇറക്കുമതി ധാന്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രണ്ട് വര്‍ഷമായി തെക്കന്‍ മഡഗാസ്‌ക്കറില്‍.

രാജ്യം ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണെന്നും ഉടനടി സഹായം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. ആളുകള്‍ ദാരിദ്രം മൂലം വിത്തിനങ്ങള്‍ ഭക്ഷിക്കുകയും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‌ കനത്ത പട്ടിണിയാകും അടുത്ത വര്‍ഷത്തോടെ രാജ്യത്തുണ്ടാവുകയെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹത്താല്‍ അന്തരീക്ഷ താപനില കുത്തനെ കൂടുന്ന പ്രതിഭാസമാണ് എല്‍ നിനോ. ചില ആഫ്രിക്കന്‍ രാജ്യങ്ങളും സാമന സാഹചര്യത്തിലാണുള്ളത്.

TAGS :

Next Story