Quantcast

ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം വിദേശികള്‍

MediaOne Logo

Khasida

  • Published:

    26 April 2018 10:09 AM GMT

ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം വിദേശികള്‍
X

ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം വിദേശികള്‍

ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ദുഖാചരണം;

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇറ്റലി, അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യക്കാരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് പ്രധാനമന്ത്രി രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു..

വെള്ളിയാഴ്ച രാത്രിയാണ് ധാക്കയിലെ പ്രശസ്തമായ ഹൊലെ ആര്‍ടിസാന്‍ റെസ്റ്റോറന്റില്‍ ഭീകരാക്രമണമുണ്ടായത്. ബന്ധികളാക്കിയ മുപ്പത്തഞ്ചോളം പേരില്‍ ഇരുപത് പേരെ ഭീകരര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇതില്‍ താരുഷി ജെയ്ന്‍ എന്ന ഇന്ത്യക്കാരിയും കൊല്ലപ്പെട്ടിട്ടുണ്ട്.. 9 ഇറ്റലി സ്വദേശികളും 7 ജപ്പാന്‍ സ്വദേശികളും ഒരു അമേരിക്കന്‍ സ്വദേശിയും കൊല്ലപ്പെട്ടിട്ടുണ്ട്.. മറ്റ് 2 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.. ഒരു ഇറ്റലിക്കാരനെ ക്കൂടി കണ്ടെത്താനുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.. ഭീകരാക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശത്താണ് ഭീകരാക്രമണം ഉണ്ടായത്.. നിരവധി എംബസികള്‍ സ്ഥിതി ചെയ്യുന്നതും വിദേശികള്‍ താമസിക്കുന്നതുമാണ് പ്രദേശം.. അതുകൊണ്ട് തന്നെ ഭീകരര്‍ എങ്ങനെ ആയുധങ്ങളുമായി ഇവിടെ എത്തി എന്നതിനെക്കുറിച്ചാണ് പരിശോധന നടത്തുന്നത്

TAGS :

Next Story