കാണാതായ റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കാണാതായ റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
സൈബീരിയയില്‍ കാട്ടുതീ അണക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
കാണാതായ റഷ്യന്‍ അഗ്നിശമന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈബീരിയയില്‍ കാട്ടുതീ അണക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഐഎല്‍-76 ജെറ്റ് വിമാനമാണ് സൈബീരിയയില്‍ കാട്ടുതീ അണക്കുന്നതിനിടെ കാണാതായത്. കാചുസ്കി മേഖലയില്‍ പടര്‍ന്ന കാട്ടുതീ അണക്കുന്നതിനിടെയാണ് അപകടം.
റേഡിയോ സിഗ്നല്‍ നഷ്ടമായ വിമാനം തിരിച്ചു പറക്കുന്നതിനിടെയാണ് തകര്‍ന്നു വീഴുന്നത്. സംഭവസ്ഥലത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനവശിഷ്ടങ്ങളും ലഭിച്ചു. 10 പേരാണ് അപകടസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എത്ര പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുരന്തനിവാരണ സേനയാണ് വിമാനം കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Adjust Story Font
16