അഫ്ഗാനിസ്ഥാനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം
അഫ്ഗാനിസ്ഥാനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം
പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ചിഷ്തി ശരീഫ് ജില്ലയിലാണ് ആക്രമണം
അഫ്ഗാനിസ്ഥാനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ചിഷ്തി ശരീഫ് ജില്ലയിലാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാനെന്ന് സൂചന. ചിഷ്തി ശരിഫിലെ ഹെറാതില്‍നിന്നും ബാമിയന്‍ , ഘോര്‍ പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടന്നത്.
അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള 12 വിനോദ സഞ്ചാരികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനും സൈനികരുടെ അകമ്പടി വാഹനത്തിനും നേരെയാണ് ആക്രമണം നടന്നത്. ഏഴുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൌരനായ വാഹനത്തിന്റെ ഡ്രൈവറും ഉള്‍പ്പെടുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് ഹെറാത് ഗവര്‍ണര്‍ ജലാനി ഫര്‍ഹാദ് പറഞ്ഞു. താലിബാന്റെയും കവര്‍ച്ചക്കാരുടെയും നിയന്ത്രണത്തിലുള്ള പാതയിലൂടെയാണ് ഇവര്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിരവധി ചരിത്ര സ്മാരകങ്ങളുമുള്ള പ്രദേശങ്ങളായതിനാലാണ് ഹെറാതിലേക്കും ബാമിയാനിലേക്കും സഞ്ചാരികള്‍ എത്തുന്നത്. ബാമിയനില്‍ സ്ഥിതി ചെയ്തിരുന്ന ലോകത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമ 2001 ല്‍ താലിബാന്‍ തകര്‍ത്തിരുന്നു.
Adjust Story Font
16