സിറിയന്‍ വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
സിറിയന്‍ വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
സിറിയയില്‍ ഐഎസിനൊപ്പം യുദ്ധം ചെയ്യുന്ന വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
സിറിയയില്‍ ഐഎസിനൊപ്പം യുദ്ധം ചെയ്യുന്ന വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം. അലപ്പോ പ്രവിശ്യയിലെ വിമതര്‍ക്കാണ് യു എസ് വിമാനങ്ങള്‍ വഴി ആയുധം എത്തിച്ചു കൊടുത്തത്. ഇക്കാര്യം അമേരിക്കന്‍ പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചു.
അലപ്പോയിലെ വടക്കന്‍ മേഖലയായ മെരിയയിലാണ് അമേരിക്കന്‍ വിമാനങ്ങള്‍ വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത്. പടക്കോപ്പുകള്‍, യുദ്ധ ടാങ്കുകളെ നശിപ്പിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍, ലൈറ്റ് വെപണ്‍സ് എന്നിവ വിമതര്‍ക്ക് ലഭിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി റമി അബ്ദില്‍ റഹ്മാന്‍ പറഞ്ഞു. കുര്‍ദുകളല്ലാത്ത വിമതര്‍ക്ക് ഈ തരത്തില്‍ ആയുധങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതായുള്ള വാര്‍ത്ത യു എസ് പ്രതിരോധ വിഭാഗവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ യുദ്ധ ടാങ്കുകളെ നശിപ്പിക്കാന്‍ കഴിയുന്ന ആയുധങ്ങളും ലൈറ്റ് വെപണ്‍സും നല്‍കിയെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മെരിയ മേഖലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. എണ്ണായിരത്തോളം സിറിയക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് യുഎന്‍ റിപ്പോര്‍ട്ട്. സിറിയന്‍ യുദ്ധമുഖത്ത് സജീവമായി ഇടപെടാന്‍ റഷ്യ ഗൌരവമായി ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസിന്‍റെ ആയുധ സഹായവും.നേരത്തെയും യു എസ് സിറിയന്‍ വിമതരെ ആയുധം നല്‍കി സഹായിച്ചിരുന്നു. എന്നാല്‍ കുര്‍ദുകള്‍ക്ക് അപ്പുറത്തേക്ക് അമേരിക്കയുടെ സഹായം നീളുന്നത് ഇതാദ്യമാണ്.
Adjust Story Font
16