Quantcast

ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള വ്യത്യസ്ത പോരാട്ടവുമായി ഇറാഖി വനിത

MediaOne Logo

Ubaid

  • Published:

    28 April 2018 9:24 AM GMT

ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള വ്യത്യസ്ത പോരാട്ടവുമായി ഇറാഖി വനിത
X

ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള വ്യത്യസ്ത പോരാട്ടവുമായി ഇറാഖി വനിത

പത്രപ്രവര്‍ത്തകയും വാര്‍ത്താഅവതാരകയുമായ സ്രെബര്‍ ഹൌറമിയാണ് വിപത്തുമായി രംഗപ്രവേശം ചെയ്ത ഐഎസ് ഭീകരര്‍ക്കെതിരെ വ്യത്യസ്ത രീതിയില്‍ പോരാട്ടം ആവിഷ്‍കരിച്ചത്.

ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിലാണ് പത്രപ്രവര്‍ത്തകയായിരുന്ന സ്രെബര്‍ ഹൌറമി. ഭീകരര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന സൈനികര്‍ക്ക് വസ്ത്രം തയ്ച്ചു നല്‍കിയാണ് ഈ ഇറാഖി വനിത യുടെ വ്യത്യസ്ത ഇടപെടല്‍.

പത്രപ്രവര്‍ത്തകയും വാര്‍ത്താഅവതാരകയുമായ സ്രെബര്‍ ഹൌറമിയാണ് വിപത്തുമായി രംഗപ്രവേശം ചെയ്ത ഐഎസ് ഭീകരര്‍ക്കെതിരെ വ്യത്യസ്ത രീതിയില്‍ പോരാട്ടം ആവിഷ്‍കരിച്ചത്. യുദ്ധഭൂമിയില്‍ നേരിട്ടിറങ്ങിയില്ലെങ്കിലും ഭീകരര്‍ക്കെതിരെ പോരാടുന്ന സൈന്യത്തിന് യൂണിഫോം തയ്ച്ചുനല്‍കിയായിരുന്നു ഹൌറമി യുടെ ഇടപെടല്‍. സാമ്പത്തിക പ്രയാസം നേരിടുന്ന ഇറാഖ് സര്‍ക്കാര്‍ സൈനികന് ഒരു യൂണിഫോം മാത്രമാണ് നല്‍കുന്നത്. ഇവിടെയാണ് മാര്‍കറ്റ് നിലവാരത്തേക്കാള്‍ കുറഞ്ഞ വിലക്ക് യൂണിഫോം ലഭ്യമാക്കി യ ഹൌറമിയുടെ സേവനം ശ്രദ്ധിക്കപ്പെട്ടത്. ഐഎസ് വിരുദ്ധ വികാരം മനസ്സില്‍ ഒതുക്കാതെ പോരാട്ടത്തില്‍ തന്‍റേതായ സംഭാവന ഉറപ്പാക്കുന്നതിന് വേണ്ടി ജോലി രാജിവെച്ചായിരുന്നു സംരംഭം തുടങ്ങിയത്.

ഉപയോഗിച്ചിരുന്ന കാര്‍ വിറ്റും പിതാവില്‍ നിന്ന് കടംവാങ്ങിയും ആരംഭിച്ച കടയില്‍ 21 ഇനം പട്ടാള യൂണിഫോമുകളാണ് ഹൌറമി നിര്‍മ്മിച്ചു നല്‍കുന്നത്. ഇറാഖില്‍ മാത്രമല്ല സിറിയയിലും ഐഎസ് ഭീകരര്‍ക്കെതിരെ പോരാടുന്ന സൈന്യത്തിന് ഹൌറമി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. വനിതാസൈന്യത്തിനുള്ള യൂണിഫോമും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള യൂണിഫോം ലഭ്യമായതിനാല്‍ ഭീകരവാദികള്‍ക്കെതിരെ പോരാടാനിറങ്ങുന്നവര്‍ ഇന്ന് ഹൌറമിയുടെ കട തേടിയെത്തുകയാണ്. യുദ്ധഭൂമിയിലെ പോരാളിയുടെ ആവേശത്തോടെയാണ് യൂണിഫോമുകളില് ഇവര് ഓരോ തുന്നുമിടുന്നത്.

TAGS :

Next Story