Quantcast

സിറിയയിലേക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം

MediaOne Logo

Sithara

  • Published:

    28 April 2018 2:51 AM GMT

സിറിയയിലേക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം
X

സിറിയയിലേക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം

അലെപോക്ക് സമീപമുണ്ടായ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. സിറിയയുടെയോ റഷ്യയുടെയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അലെപോക്ക് സമീപമുണ്ടായ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു.

റഷ്യയും അമേരിക്കയും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് അവശ്യ സാധനങ്ങളുമായെത്തിയ ട്രക്കുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായത്. പടിഞ്ഞാറന്‍ അലപ്പോയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 32 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. സന്നദ്ധപ്രവര്‍ത്തനം നടത്തിയ സംഘടനയെ സൈന്യം ലക്ഷ്യംവെച്ചിരുന്നതായി മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു.

ആക്രമണത്തെ സിറിയയിലെ യുഎന്‍ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുറ അപലപിച്ചു. നിരവധി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഇത്തരം വാഹനങ്ങള്‍ അതിര്‍ത്തി കടക്കുന്നത്. പട്ടിണി കൊണ്ട് പൊറുതി മുട്ടുന്ന ജനതക്ക് അവശ്യവസ്തുക്കളുമായെത്തിയ വാഹനങ്ങള്‍ക്കെതിരെ പോലും ആക്രമണം നടത്തുന്നത് കൊടുംപാപമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സിറിയന്‍ സൈന്യവും വിമതരും ഏറ്റുമുട്ടല്‍ തുടര്‍ന്നത് കാരണം മേഖല ശാന്തമായിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ വാഹനങ്ങള്‍ ഏറെ നാള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുനിന്നതിന് ശേഷമാണ് അലെപ്പോയിലേക്ക് പ്രവേശിക്കാനായത്.

TAGS :

Next Story