Quantcast

അവസാന സംവാദം ഇന്ന്; ലോകം അമേരിക്കയെ ഉറ്റുനോക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    28 April 2018 4:21 PM GMT

അവസാന സംവാദം ഇന്ന്; ലോകം അമേരിക്കയെ ഉറ്റുനോക്കുന്നു
X

അവസാന സംവാദം ഇന്ന്; ലോകം അമേരിക്കയെ ഉറ്റുനോക്കുന്നു

ഇന്ത്യൻ സമയം നാളെ രാവിലെ 6.30 മുതലാണ് സംവാദം തുടങ്ങുക.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ മൂന്നാമത്തേതും അവസാനത്തേതുമായ സംവാദം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം നാളെ രാവിലെ 6.30 മുതലാണ് സംവാദം തുടങ്ങുക. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പണമിറക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. പ്രചാരണം അന്തിമഘട്ടത്തിലേക്കു കടക്കവേ ഡെമോക്രാറ്റിക്പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് രംഗത്ത് കൃത്രിമം നടക്കുന്നതായും നടപടിക്രമങ്ങള്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ ഹിലരി ക്യാമ്പ് പണമിറക്കിയതായും ട്രംപ് ആരോപിച്ചു. മൂന്നാമത്തെയും അവസാനത്തെയും പ്രസിഡന്‍ഷ്യല്‍ സംവാദം ലാസ്‌വേഗസിലെ നെവേദ യൂണിവേഴ്സിറ്റിയിലാണ് നടക്കുക. ഫോക്സ് ന്യൂസിലെ അവതാരകനായ ക്രിസ് വാലസ് ആയിരിക്കും മോഡറേറ്റർ. കഴിഞ്ഞ രണ്ടു സംവാദങ്ങൾക്കു ശേഷം ആറുമുതൽ ഏഴു പോയിന്റ് വരെ ഹിലരി മുന്നിട്ടുനിൽക്കുന്നതായാണു സർവേകൾ സൂചിപ്പിക്കുന്നത്. ഈ മുന്നേറ്റം നിലനിർത്താൻ ഹിലരിക്കാവുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

TAGS :

Next Story