Quantcast

ഫ്രാന്‍സില്‍ കടുത്ത മഞ്ഞു വീഴ്ച തുടരുന്നു; ജനജീവിതം താറുമാറായി

MediaOne Logo

Jaisy

  • Published:

    28 April 2018 7:45 PM GMT

ഫ്രാന്‍സില്‍ കടുത്ത മഞ്ഞു വീഴ്ച തുടരുന്നു; ജനജീവിതം താറുമാറായി
X

ഫ്രാന്‍സില്‍ കടുത്ത മഞ്ഞു വീഴ്ച തുടരുന്നു; ജനജീവിതം താറുമാറായി

ട്രെയിന്‍ ഗാതാഗതമടക്കമുള്ളവയെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്

ഫ്രാന്‍സില്‍ കടുത്ത മഞ്ഞു വീഴ്ച തുടരുന്നു. പാരീസുള്‍പ്പെടെ വടക്കന്‍ ഫ്രാന്‍സില്‍ തുടരുന്ന മഞ്ഞു വീഴ്ചയില്‍ ജനജീവിതം താറുമാറായി. ട്രെയിന്‍ ഗാതാഗതമടക്കമുള്ളവയെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്. കടുത്ത മഞ്ഞു വീഴ്ച മേഖലയിലെ ഗതാഗത സംവിധാനം
താറുമാറാക്കി.

മഞ്ഞു വീഴ്ചയെ തുടര്‍ന്ന് തലസ്ഥാനത്തെ ബസ് സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രെയിനുകള്‍ക്ക് വേഗത കുറച്ചു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴര ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് മേഖലയില്‍ നിരോധനമേര്‍പ്പെടുത്തി. കടുത്ത മഞ്ഞു വീഴ്ചയനുഭവപ്പെട്ടയിടങ്ങളില്‍ സ്ക്കൂളുകള്‍ക്ക് അധികൃതര്‍ അവധി നല്‍കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം മഞ്ഞു വീഴ്ച ആസ്വദിക്കാനെത്തുവരും കുറവല്ല. കഴിഞ്ഞ ജനുവരിയില്‍ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്ചയില്‍ വെള്ളപ്പൊക്കത്തിനും മറ്റും കാരണമായിരുന്നു.

TAGS :

Next Story