Quantcast

ഇസ്രായേലിലേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കി

MediaOne Logo

admin

  • Published:

    28 April 2018 6:40 PM GMT

ഇസ്രായേലിലേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കി
X

ഇസ്രായേലിലേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കി

റമദാന്‍ മാസമായതിനാല്‍ പുണ്യ സ്ഥലമായ ജറൂസലേമിലേക്ക് നിരവധി ഫലസ്തീനികളാണ് എത്തുന്നത്. ബന്ധുക്കളെ സന്ദര്‍ശിക്കാനും നിരവധി പേര്‍ ഇസ്രായേലില്‍ എത്തുന്നുണ്ട്.

തെല്‍അവീവില്‍ ഫലസ്തീന്‍ യുവാക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ കടുത്ത നിലപാടിലേക്ക്‍. തങ്ങളുടെ രാജ്യത്തേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കിയതായി ഇസ്രായേല്‍ അറിയിച്ചു. ഇതിനിടെ വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇസ്രായേല്‍ സുരക്ഷ കര്‍ശനമാക്കി.

സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ റദ്ദാക്കിക്കൊണ്ടുള്ള നടപടി. റമദാന്‍ മാസമായതിനാല്‍ പുണ്യ സ്ഥലമായ ജറൂസലേമിലേക്ക് നിരവധി ഫലസ്തീനികളാണ് എത്തുന്നത്. ബന്ധുക്കളെ സന്ദര്‍ശിക്കാനും നിരവധി പേര്‍ ഇസ്രായേലില്‍ എത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ തെല്‍അവീവ് വിമാനത്താവളത്തെയാണ് പലരും ആശ്രയിക്കുന്നതും. വിസ റദ്ദാക്കിയതോടെ ഇതെല്ലാം മുടങ്ങും. 83000 ഓളം പേരെയാണ് വിലക്ക് ബാധിക്കുക. ആക്രമണകാരികളുടെ ബന്ധുക്കളും വിസ നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം വര്‍ക്പെര്‍മിറ്റ് ഉള്ളവര്‍ക്ക് നടപടി ബാധകമാകില്ല. വെസ്റ്റ്ബാങ്കിലെ യാത്തയിലേക്ക് പ്രവേശിക്കുന്നതിലും ഫലസ്തീനികളെ വിലക്കിയിട്ടുണ്ട്. ഇതിനിടെ വെസ്റ്റ്ബാങ്കിലുള്‍പ്പെടെ നൂറുകണക്കിന് സൈനികരെ ഇസ്രായേല്‍ വിന്യസിച്ചു.

TAGS :

Next Story