Quantcast

തുര്‍ക്കിയില്‍ അട്ടിമറിശ്രമം നടത്തിയവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്ന്

MediaOne Logo

Alwyn K Jose

  • Published:

    29 April 2018 11:58 AM GMT

തുര്‍ക്കിയില്‍ അട്ടിമറിശ്രമം നടത്തിയവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്ന്
X

തുര്‍ക്കിയില്‍ അട്ടിമറിശ്രമം നടത്തിയവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്ന്

തുര്‍ക്കിയില്‍ പ്രസിഡ‍ന്റ് ഉര്‍ദുഗാനെ അട്ടിമറിച്ച് ഭരണംപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി

തുര്‍ക്കിയില്‍ പ്രസിഡ‍ന്റ് ഉര്‍ദുഗാനെ അട്ടിമറിച്ച് ഭരണംപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി. ആരോപണം ഉന്നയിച്ച തുര്‍ക്കി വിദേശകാര്യ മന്ത്രി, നുഴഞ്ഞു കയറിയവരെ തിരിച്ചയക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

അട്ടിമറിശ്രമത്തിന്റെ മുഖ്യആസൂത്രകരായ ഫെറ്റോയിലെ പ്രവര്‍ത്തകരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി അവകാശപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംഘടനകളുമായും സ്‌കൂളുകളുകളുമായും ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നതായാണ് തുര്‍ക്കിയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചര്‍ച്ചയ്ക്കിടയില്‍ ഈ വിഷയം ഉന്നയിച്ചതായി തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഫെറ്റോയിലെ അംഗങ്ങള്‍ നുഴഞ്ഞു കയറിയിട്ടുള്ള രാജ്യങ്ങളോടെല്ലാം അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ നടപടികളില്‍ സഹകരണം ഊര്‍ജിതമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കും തുര്‍ക്കിക്കും ഒരുപോലെ ഭീഷണിയാണ് ഇക്കൂട്ടരെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story