Quantcast

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ പിന്തുണ ഹിലരിക്ക്

MediaOne Logo

Ubaid

  • Published:

    29 April 2018 10:22 AM GMT

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ പിന്തുണ ഹിലരിക്ക്
X

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ പിന്തുണ ഹിലരിക്ക്

കുടിയേറ്റക്കാര്‍, കറുത്തവര്‍ഗക്കാര്‍, സ്പാനിഷ് വംശജര്‍, മുസ്‍ലിംകള്‍, പരമ്പരാഗതമായി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്കാണിവര്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെയാണ് ആഫ്രോ-അമേരിക്കന്‍ വംശജര്‍ പിന്തുണക്കുന്നതെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം സര്‍വ്വേകളിലും രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ട്രംപിനുള്ള പിന്തുണ. എന്നാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഒബാമക്കു ലഭിച്ച പിന്തുണ ഹിലരിക്കുണ്ടാകില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

കുടിയേറ്റക്കാര്‍, കറുത്തവര്‍ഗക്കാര്‍, സ്പാനിഷ് വംശജര്‍, മുസ്‍ലിംകള്‍, പരമ്പരാഗതമായി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്കാണിവര്‍. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇവരുടെ പിന്തുണ മാത്രം പോരാ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്കപ്പുറത്ത് അതി തീവ്ര വംശീയതയും കുടിയേറ്റ -മുസ്ലിം വിരുദ്ധതയും പ്രസംഗിച്ചത് ഈ വിഭാഗങ്ങളെ ഹിലരിക്ക് പിന്നില്‍ അണിനിരത്തിയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ വംശീയ വേര്‍തിരിവും, കറുത്ത വര്‍ഗക്കാരായ അമേരിക്കന്‍ വംശജര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളിലുള്ള പ്രതിഷേധവും അമേരിക്കയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കറുത്ത വര്‍ഗക്കാരുടെ പിന്തുണ വേണ്ടത്ര നേടിയെടുക്കാന്‍ ഹിലരിക്കായിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. കറുത്ത വര്‍ഗക്കാരുടെ കൂട്ടത്തോടെയുള്ള പിന്തുണ വെള്ളക്കാരുടെ വോട്ട് ട്രംപിനനുകൂലമായി കേന്ദ്രീകരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാറിയ സാഹചര്യത്തില്‍ പ്രവചനങ്ങള്‍ക്ക് അതീതമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ്.

TAGS :

Next Story