ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു
ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു
ഫിലാഡല്‍ഫിയയിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഹിലരി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. മകള്‍ ചെല്‍സിയാണ് ഹിലരിയെ സദസ്സിന് മുന്നിലേക്ക് ക്ഷണിച്ചത്. ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും ചടങ്ങിന് എത്തിയിരുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു. ഭീഷണിപ്പെടുത്തിയും ഭീതി ജനിപ്പിച്ചും വോട്ട് നാടാനാണ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഹിലരി കുറ്റപ്പെടുത്തി. ഉയരങ്ങളിലേക്ക് കുതിക്കുന്ന രാഷ്ട്രത്തിനിത് അഭിമാന നിമിഷമാണിതെന്നും ഹിലരി പറഞ്ഞു.
ഫിലാഡല്‍ഫിയയിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഹിലരി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ മുന്നോട്ട് നയിക്കാനുള്ള കെല്‍പ്പില്ല. ട്രംപിന്റെ മെക്സിക്കന്‍ വന്മതിലിന് പകരം മികച്ച സാമ്പത്തിക വ്യവസ്ഥയാണ് തങ്ങള്‍ ഇവിടെ നിര്‍മിക്കുക - ഹിലരി പറഞ്ഞു.
മകള്‍ ചെല്‍സിയാണ് ഹിലരിയെ സദസ്സിന് മുന്നിലേക്ക് ക്ഷണിച്ചത്. ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും ചടങ്ങിന് എത്തിയിരുന്നു.
Adjust Story Font
16