Quantcast

ഭീകരവാദത്തെ തുടച്ചു നീക്കാന്‍ അമേരിക്കയും ഇന്ത്യയും ഒന്നിച്ചു നില്‍ക്കുമെന്ന് രാഷ്ട്ര നേതാക്കള്‍

MediaOne Logo

Jaisy

  • Published:

    30 April 2018 4:41 PM GMT

ഭീകരവാദത്തെ തുടച്ചു നീക്കാന്‍ അമേരിക്കയും ഇന്ത്യയും ഒന്നിച്ചു നില്‍ക്കുമെന്ന് രാഷ്ട്ര നേതാക്കള്‍
X

ഭീകരവാദത്തെ തുടച്ചു നീക്കാന്‍ അമേരിക്കയും ഇന്ത്യയും ഒന്നിച്ചു നില്‍ക്കുമെന്ന് രാഷ്ട്ര നേതാക്കള്‍

ഇന്ത്യ അമേരിക്ക വാണിജ്യ ബന്ധം ശക്തമാക്കണമെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിലെ തടസ്സങ്ങള്‍ നീക്കണമെന്നും മോദി ട്രംപിനോട് ആവശ്യപ്പെട്ടു

തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യ-അമേരിക്ക രാഷ്ട്രതലവന്‍മാര്‍. സൈനികം, വാണിജ്യം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ സുപ്രധാനമായ നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിന് മുന്പ് ഇന്ത്യ-അമേരിക്ക ബന്ധം മികച്ചതും ശക്തവുമായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. കൊറിയന്‍ തീരത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ സഹകരണം ട്രംപ് തേടി. ഇന്ത്യ അമേരിക്ക വാണിജ്യ ബന്ധം ശക്തമാക്കണമെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിലെ തടസ്സങ്ങള്‍ നീക്കണമെന്നും മോദി ട്രംപിനോട് ആവശ്യപ്പെട്ടു. കൂടാതെ സൈനിക സഹകരണം, കുടിയേറ്റം, പാരിസ് കാലാവസ്ഥ ഉച്ചകോടി തുടങ്ങി നിരവധി വിഷയങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഡൊണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണം ട്രംപ് സ്വീകരിക്കുകയും ചെയ്തു. വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും മോദിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. വൈറ്റ്ഹൗസിലെത്തിയ മോദിയെ, ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേര്‍ന്നാണ് സ്വീകരിച്ചത്.

TAGS :

Next Story