Quantcast

ഫിലിപ്പൈന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം ചൈന നശിപ്പിച്ചു

MediaOne Logo

admin

  • Published:

    2 May 2018 7:04 PM GMT

ഫിലിപ്പൈന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത  നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം ചൈന നശിപ്പിച്ചു
X

ഫിലിപ്പൈന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം ചൈന നശിപ്പിച്ചു

വാഴപ്പഴങ്ങളില്‍‍ അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴങ്ങള്‍ കുഴിച്ചു മൂടിയത്.

കിഴക്കന്‍ ചൈനയില്‍ നിലവാരം കുറഞ്ഞ 34.78 ടണ്‍ വാഴപഴം നശിപ്പിച്ചു. വാഴപ്പഴങ്ങളില്‍‍ അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഴങ്ങള്‌ കുഴിച്ചു മൂടിയത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്.

ചൈനയിലെ കിഴക്കന്‍ നഗരമായ ഷെന്‍സാന്‍ നഗരത്തിലാണ് പഴങ്ങള്‍ കുഴിച്ചു മൂടിയത്. 33000 ഡോളര്‍ വിലമതിക്കുന്ന പഴങ്ങളാണ് ഉപയോഗശ്യൂന്യമായത്. പഴങ്ങളില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ക്രമാതീതമായ അളവില്‍ കാര്‍ബെന്‍ഡസിം കണ്ടെത്തിയിരുന്നു.

പഴങ്ങളില്‍ അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയ വിവരം ചൈനീസ് സര്‍ക്കാര്‍ ഫിലിപ്പീന്‍സിനെ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ നിന്ന് ഏറ്റവും അധികം ഇറക്കുമതി നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന.

TAGS :

Next Story