ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമായി
ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമായി
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി നടക്കുന്ന ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി . രാജ്യം അടുത്തിടെ നടത്തിയ ആണവ പരീക്ഷണത്തെയും സാറ്റലൈറ്റ് വിക്ഷേപണത്തെയും പ്രസിഡണ്ട് കിം ജോങ് ഉന്‍ അഭിനന്ദിച്ചു
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി നടക്കുന്ന ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി . രാജ്യം അടുത്തിടെ നടത്തിയ ആണവ പരീക്ഷണത്തെയും സാറ്റലൈറ്റ് വിക്ഷേപണത്തെയും പ്രസിഡണ്ട് കിം ജോങ് ഉന്‍ അഭിനന്ദിച്ചു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയില്‍ പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗം നടത്തി. രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന ചരിത്രപരമായ അവസരമാണ് പാര്‍ട്ടി കോണ്‍ഗ്രസെന്ന് പറഞ്ഞ കിം.പാര്‍ട്ടിയുടെ ഏകീകരണവും വികസനവും സാധ്യമായി സോഷ്യലിസത്തിന്റെ നേട്ടങ്ങള്‍ പൂര്‍ണമായിരിക്കുകയാണെന്നും അവകാശപ്പെട്ടു.
രാഷ്ട്രീയവും സാമ്പത്തികവുമായ സുപ്രധാനനയങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. വിവിധ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡണ്ട് പ്രസിഡണ്ട് അക്കമിട്ടു നിരങ്ങി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും, ആണവ ബോംബ് പരീക്ഷണവും ഭൂനിരീക്ഷണ സാറ്റലൈറ്റ് വിക്ഷേപണവുമൊക്കെ കിമ്മിന്റെ പ്രഭാഷണത്തില്‍ പരാമര്‍ശ വിഷയമായി. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഉത്തരകൊറിയയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പത്രപ്രവര്‍ത്തകരെയാണ് ക്ഷണിച്ചത്.
Adjust Story Font
16