അല്‍ഖാഇദ പേരില്‍ വ്യാജ വീഡിയോകള്‍: ബ്രിട്ടണിലെ പിആര്‍ കമ്പനിക്ക് അമേരിക്ക നല്‍കിയത് 500 മില്യണ്‍ ഡോളര്‍
അല്‍ഖാഇദ പേരില്‍ വ്യാജ വീഡിയോകള്‍: ബ്രിട്ടണിലെ പിആര്‍ കമ്പനിക്ക് അമേരിക്ക നല്‍കിയത് 500 മില്യണ്‍ ഡോളര്‍
ചാരനിറത്തിലുള്ളത് മാത്രമായിരുന്നു അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. വെള്ള സൃഷ്ടിക്കപ്പെട്ടതും കറുപ്പ് കൃത്രിമായി സൃഷ്ടിച്ചതും ആയിരുന്നു.
അല്‍ഖാഇദ പേരില്‍ ഇറാഖില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനായി ബ്രിട്ടണിലെ വിവാദ പബ്ലിക് റിലേഷന്‍ കമ്പനിയായ ബെല്‍ പൊട്ടിംഗറിന് പെന്റഗണ്‍ ഭീമമായ പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം.
അറബിക് വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നെന്നവണ്ണമുള്ള വാര്‍ത്തകളും അക്രമത്തിന്റെ വ്യാജ വീഡിയോകളും ടിവി പരിപാടികളുടെ ഭാഗമായി ബെല്‍ പൊട്ടിംഗര്‍ പ്രചരിപ്പിക്കുകയായിരുന്നു. ബെല്‍ പൊട്ടിംഗര്‍ കമ്പനിയിലെ ഒരു പഴയ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ വെളിപ്പെടുത്തല്‍. ബഗ്ദാദ് മിഷനില്‍ ഉള്‍പ്പെട്ടിരുന്ന കമ്പനിയിലെ മുന്‍ ജീവനക്കാരായ ആറ് പേരെ തങ്ങള്‍ പോയി കണ്ട് സംസാരിച്ചെന്ന് ബ്യൂറോ പറയുന്നു.
ഇതിനായി ബഗ്ദാദിലെ മിലിട്ടറി ക്യാമ്പുകളില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ ബെല്‍ പൊട്ടിംഗറിലെ ജീവനക്കാരും ഉണ്ടായിരുന്നു. തങ്ങളുടെ ഇറാഖിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് പെന്റഗണിനും സിഐഎയ്ക്കും നാഷണല്‍ സെക്യൂരിറ്റി കൌണ്‍സിലിനും തങ്ങള്‍ നിരന്തരം വിവരങ്ങള്‍ കൈമാറാറുണ്ടായിരുന്നെന്ന് പറയുന്നു ബെല്‍ പൊട്ടിംഗറിന്റെ മുന്‍ ചെയര്‍മാനായ ലോര്‍ഡ് ടിം ബെല്‍. കമ്പനിയിലെ വീഡിയോ എഡിറ്ററായ മാര്‍ട്ടിന്‍ വെല്‍സ് ബഗ്ദാദ് മിലിട്ടറി ക്യാമ്പില്‍ താനുണ്ടായ സമയത്ത് നടന്ന സംഭവങ്ങളെ ഞെട്ടിക്കുന്നതും കണ്ണുതുറപ്പിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതും ആയിരുന്നു എന്നാണ് പറയുന്നത്.
വെള്ള, ചാരം, കറുപ്പ് എന്നിങ്ങനെ മൂന്ന് തരം മീഡിയ ഓപ്പറേഷനാണ് ബെല്‍ പൊട്ടിംഗര്‍ ഇറാഖില്‍ ഉപയോഗിച്ചത്. ചാരനിറത്തിലുള്ളത് മാത്രമായിരുന്നു അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. വെള്ള സൃഷ്ടിക്കപ്പെട്ടതും കറുപ്പ് കൃത്രിമായി സൃഷ്ടിച്ചതും ആയിരുന്നു. ശരാശരി 100 മില്യണ്‍ ഡോളറാണ് ഒരു വര്‍ഷം ഇറാഖിലെ ഈ മീഡിയ ഓപ്പറേഷനായി ചെലവഴിച്ചത്. ഒരു സമയം ഇതിനായി ബ്രിട്ടീഷുകാരും ഇറാഖികളുമായി 300 ഓളം ജീവനക്കാര്‍ കമ്പനിക്കുണ്ടായിരുന്നു.
Adjust Story Font
16