ട്രംപിന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും; ഉര്‍ദുഗാന്‍
ട്രംപിന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും; ഉര്‍ദുഗാന്‍
എന്നാല്‍, ഫലസ്തീന്‍ വിഷയത്തിലെ അമേരിക്കന്‍ നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരുന്നു ഹമാസിന്റെ പ്രതികരണം
ലോകം അത്ഭുതത്തോടെയാണ് ട്രംപിന്‍റെ വിജയവാര്‍ത്ത കേട്ടത്. അദ്ഭുതത്തെക്കാളുപരി അമേരിക്കയുടെ വിദേശ നയങ്ങള്‍ ഇനിയെന്തായിരിക്കുമെന്ന ആശങ്കയാണ് ലോകനേതാക്കളുടെ പ്രതികരണത്തില്‍ കണ്ടത്. യുറോപ്പുമായുള്ള അമേരിക്കയുടെ ബന്ധത്തിലെ ദുര്‍ഘട നിമിഷമെന്നായിരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ പ്രതികരണം. ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധം റഷ്യയുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെടാന്‍ പോകുന്നുവെന്നായിരുന്നു റഷ്യയിലെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രതികരണം.
ട്രംപിന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടു വരുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഫലസ്തീന്‍ വിഷയത്തിലെ അമേരിക്കന്‍ നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരുന്നു ഹമാസിന്റെ പ്രതികരണം. നാറ്റോ വിരുദ്ധനായ ട്രംപിന്റെ വിജയത്തോട് നാറ്റോ സെക്രട്ടറി ജനറല്‍ കരുതലോടെയാണ് പ്രതികരിച്ചത്.
Adjust Story Font
16