ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും
ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും
യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു
ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത്. ഉത്തരകൊറിയന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇരു രാജ്യങ്ങളും പ്രതികരിച്ചു. ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ചും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച സാഹചര്യത്തിലാണ് റഷ്യയും ചൈനയും എതിര്‍പ്പ് പ്രകടിപ്പിച്ചത്. യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.40നായിരുന്നു ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. ഈ വര്‍ഷത്തെ പതിനൊന്നാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇന്നലത്തേത്. ഇതുവരെ വിക്ഷേപിച്ചതില്‍ നിന്നും വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയന്‍ നടപടിയെ വിമര്‍ശിച്ച് വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. കൊറിയന്‍ തീരത്ത് പ്രകോപനം സൃഷ്ടിക്കുന്ന നടപടി ഉത്തര കൊറിയ അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.കൊറിയന്‍ തീരത്ത് ഉടലെടുത്തിരിക്കുന്ന അസ്വസ്ഥത അവസാനിപ്പിക്കാന്‍ ആവശ്യമായ നയതന്ത്രനീക്കങ്ങളും ഇരു രാജ്യങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. കൊറിയന്‍ തീരത്തെ സമാധാനം ഉറപ്പുവരുത്താന്‍ ചൈന ഡി-എസ്കലേഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയില്‍ ഒപ്പിടാന്‍ ഇടഞ്ഞുനില്‍ക്കുന്ന അമേരിക്ക, ഉത്തരകൊറിയ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും റഷ്യയും ചൈനയും ക്ഷണിച്ചിട്ടുണ്ട്. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കുക, അമേരിക്ക-ദക്ഷിണ കൊറിയ മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങളായി കരാറില്‍ പറയുന്നത്. ഈ കരാര്‍ പ്രകാരം വടക്കുകിഴക്കന്‍ ഏഷ്യയുടെ സമാധാനമാണ് ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു.
ഉത്തരകൊറിയന്‍ നടപടിയെ കടുത്ത ഭാഷയിലാണ് ദക്ഷിണ കൊറിയ വിമര്‍ശിച്ചത്. ഉത്തരകൊറിയ നടത്തുന്ന ഈ അസംബന്ധം അവസാനിപ്പിക്കാന്‍ ചൈന അടിയന്തരമായി ഇടപെടണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
Adjust Story Font
16