Quantcast

റഷ്യന്‍ പ്രതിരോധമന്ത്രി അസദുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

admin

  • Published:

    3 May 2018 3:37 PM GMT

റഷ്യന്‍ പ്രതിരോധമന്ത്രി അസദുമായി കൂടിക്കാഴ്ച നടത്തി
X

റഷ്യന്‍ പ്രതിരോധമന്ത്രി അസദുമായി കൂടിക്കാഴ്ച നടത്തി

റഷ്യന്‍ പ്രസിഡണ്ട് വ്ലാദ്മിര്‍ പുട്ടിന്‍റെ നിര്‍ദേശപ്രകാരമാണ് ശോയ്ഗു അസദിനെ സന്ദര്‍ശിച്ചത്.

സിറിയന്‍ പ്രസിഡണ്ട് ബശ്ശാര്‍ അല്‍ അസദ് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗയ് ശോയ്ഗുവുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രസിഡണ്ട് വ്ലാദ്മിര്‍ പുട്ടിന്‍റെ നിര്‍ദേശപ്രകാരമാണ് ശോയ്ഗു അസദിനെ സന്ദര്‍ശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി. സിറിയന്‍ മണ്ണിലെ ഭീകരപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങളെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സനാ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെ സിറിയന്‍ സര്‍ക്കാറിനെതിരെ പോരാടുന്ന പ്രതിപക്ഷ പോരാളികള്‍ക്ക് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ അമേരിക്ക ശക്തമായ പ്രതിഷേധമറിയിച്ചതിന്‍റെ പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രിയുടെ ദമാസ്കസ് സന്ദര്‍ശനം.

TAGS :

Next Story