Quantcast

ട്രക്ക് മറിഞ്ഞു, ആയിരക്കണക്കിന് കോഴികള്‍ റോഡിലിറങ്ങി

MediaOne Logo

Jaisy

  • Published:

    4 May 2018 12:22 AM GMT

ട്രക്ക് മറിഞ്ഞു, ആയിരക്കണക്കിന് കോഴികള്‍ റോഡിലിറങ്ങി
X

ട്രക്ക് മറിഞ്ഞു, ആയിരക്കണക്കിന് കോഴികള്‍ റോഡിലിറങ്ങി

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു

ഓസ്ട്രിയയില്‍ കോഴികളുമായി പോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പെട്ടു. ആയിരക്കണക്കിന് കോഴികള്‍ റോഡിലായതോടെ ഗതാഗതം തടസ്സപ്പെട്ടു.

ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നിന്ന് വിയന്നയിലേക്ക് കോഴികളുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. ആയിരക്കണക്കിന് കോഴികള്‍ റോഡിലായതോടെ എ1 ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസുദ്യോഗസ്ഥരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് കോഴിക്കുഞ്ഞുങ്ങളെ പിടികൂടി വീണ്ടും കൂട്ടിലടക്കാന്‍ സാധിച്ചത്. അപകടത്തില്‍ പെട്ട ട്രക്ക് മാറ്റാനും കോഴികളെ പിടിക്കാനുമായി നൂറോളം പൊലീസുകാരാണ് സ്ഥലത്തെത്തിയത്. കോഴികള്‍ നടുറോഡിലിറങ്ങിയതോടെ 10 കിലോമീറ്റര്‍ നീളത്തില്‍ വാഹനങ്ങള്‍ ബ്ലോക്കായി. ഗതാഗതം പുനസ്ഥാപിക്കാന്‍ അഞ്ച് മണിക്കൂറെടുത്തു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story