ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്
ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്
ലോകമെങ്ങും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിലാണ് തീവ്രവലതുപക്ഷ ആശയക്കാരിയും നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവുമായ മരീന്‍ ലീപെന്നിനെ എന്‍മാര്‍ഷെ നേതാവായ ഇമ്മാനുവല്‍ മാക്രോണ്‍ ദയനീയമായി തോല്‍പ്പിച്ചത്.
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മാക്രോണിന് വിജയം. 65 ശതമാനം വോട്ട് നേടിയാണ് രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മരീന്‍ ലീപെനിനെ മാക്രോണ്‍ പരാജയെപ്പടുത്തിയത്. ബുധനാഴ്ചയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
ലോകമെങ്ങും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിലാണ് തീവ്രവലതുപക്ഷ ആശയക്കാരിയും നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവുമായ മരീന്‍ ലീപെന്നിനെ എന്‍മാര്‍ഷെ നേതാവായ ഇമ്മാനുവല്‍ മാക്രോണ്‍ ദയനീയമായി തോല്‍പ്പിച്ചത്. 1958ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം പരമ്പരാഗത പാര്‍ട്ടികളായ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ എന്നീ പാര്‍ട്ടികളില്‍ പെടാത്ത ഒരാള്‍ പ്രസിഡന്റ് ആകുന്നതും ആദ്യമായാണ്. ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കൂടിയാകും 39 കാരനായ മാക്രോണ്‍.
രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുമെന്നും ഫ്രാന്‍സിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മാക്രോണ്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി.തോല്‍വി അംഗീകരിക്കുന്നുവെന്നും വെല്ലുവിളികള്‍ നേരിടാന്‍ മാക്രോണിനാകട്ടെയെന്ന് ആശംസിക്കുന്നതായും മരീന്‍ ലീപെന്‍ പറഞ്ഞു.
സ്വതന്ത്രനായി മത്സരിച്ച ഇമ്മാനുവല്‍ മാക്രോണിന് ഒന്നാംഘട്ടവോട്ടെടുപ്പില്‍ പുറത്തായ പ്രധാനപാര്‍ട്ടികളെല്ലാം പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇമ്മാനുവല്‍ മാക്രോണിന് നിര്‍ണ്ണായകമാണ്. പാര്‍ലമെന്റില്‍ കൂടി ഭൂരിപക്ഷമുണ്ടെങ്കിലേ മാക്രോണിന് സ്വന്തം നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കൂ.
Adjust Story Font
16