Quantcast

സമാധാന ചര്‍ച്ച വൈകിപ്പിക്കാന്‍ അസദ് ഭരണകൂടത്തിന്റെ നീക്കം; പ്രതിഷേധവുമായി പ്രതിപക്ഷം

MediaOne Logo

admin

  • Published:

    6 May 2018 10:59 PM GMT

സിറിയന്‍ വിഷയത്തില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന അടുത്ത ഘട്ട സമാധാന ചര്‍ച്ച വൈകിപ്പിക്കാനുള്ള ബശ്ശാറുല്‍ അസദ് ഭരണകൂട നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ഏപ്രില്‍13 ന് നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് വരെ ചര്‍ച്ച നീട്ടിവെക്കാനാണ് ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍ ചര്‍ച്ച നിശ്ചയിച്ച സമയത്ത് തന്നെ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സിറിയയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ച ഏപ്രില്‍ 13 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി വൈകിപ്പിക്കാനാണ് അസദ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷം രംഗത്തെത്തി. ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ച വൈകിപ്പിക്കരുതെന്നും സമയത്ത് തന്നെ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണകൂടം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആക്ഷേപിച്ചു. ചര്‍ച്ച മാറ്റിവെക്കാനുള്ള ഭരണകൂട ശ്രമം അംഗീകരിക്കില്ലെന്നും ഏപ്രില്‍ നാലിന് തന്നെ ചര്‍ച്ച നടക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് യഹ്യ അല്‍ കൊട്മാനി പറഞ്ഞു.

സിറിയയില്‍ രാഷ്ട്രീയ മാറ്റത്തിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടത്തില്‍ സ്വാധീനമുള്ള റഷ്യ ശ്രമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരസ്പരം യുദ്ധം ചെയ്യുന്ന ഇരു വിഭാഗങ്ങളുമായും ഐക്യരാഷ്ട്രസഭ പ്രതിനിധി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. വളരെ ഗൌരവത്തോടെയണ് സിറിയയിലെ രഷ്ട്രീയ മാറ്റത്തെ കാണുന്നതെന്നും ആറ് വര്‍ഷമായി യുദ്ധം മാത്രം നടന്നുകൊണ്ടിരുന്ന സിറിയയില്‍ രഷ്ട്രീയ മാറ്റം അനിവാര്യമാണമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവായ യഹ്യ കൊട്മാനി പറഞ്ഞു.

TAGS :

Next Story