ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നത് എണ്ണവില വീണ്ടും ഉയരാനിടയാക്കും
ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നത് എണ്ണവില വീണ്ടും ഉയരാനിടയാക്കും
യു.എസ് പിൻമാറുന്ന പക്ഷം അതേ നിലപാട് സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിപണിയിൽ വലിയ പ്രത്യാഘാതമാവും രൂപപ്പെടുക
ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നത് ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാനിടയാക്കും. യു.എസ് പിൻമാറുന്ന പക്ഷം അതേ നിലപാട് സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിപണിയിൽ വലിയ പ്രത്യാഘാതമാവും രൂപപ്പെടുക.
ഈ മാസം 12നാണ് ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്കയുടെ പിൻമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. കരാറുമായി മുന്നോട്ടു പോകാൻ തങ്ങളില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഇതു നടപ്പായാൽ എണ്ണവിപണിയിലാകും ആദ്യപ്രതികരണം ഉണ്ടാവുക. ബാരലിന് എണ്ണവില 80 ഡോളറായി ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണിയിൽ ഇപ്പോൾ ബാരലിന് 75 ഡോളറണ് എണ്ണവില. എണ്ണ ഉൽപാദനം കുറാക്കാനുള്ള ഒപെക് തീരുമാനം നിലനിൽക്കെ, ഇറാൻ എണ്ണ വിതരണത്തിന് തിരിച്ചടി നേരിടുന്ന സാഹചര്യം ഉണ്ടായാൽ നിരക്കിൽ അതു കാര്യമായി തന്നെ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദ്ഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത് താൽക്കാലികം മാത്രമായിരിക്കുമെന്നു കരുതുന്നവരും ഉണ്ട്. ലോകത്തെ മൊത്തം എണ്ണ ഉൽപാദനത്തിൽ 9.3 ശതമാനമാണ് ഇറാന്റെ വിഹിതം. ആണവ കരാറിനെ തുടർന്ന് ഉപരോധം പിൻവലിച്ചതോടെ ആഗോള വിപണിയിൽ ഇറാനിൽ നിന്നുള്ള എണ്ണ കാര്യമായി തന്നെ ലഭ്യമായിരുന്നു. ദിനംപ്രതി 3.81 ദശലക്ഷം ബാരൽ എന്ന നിലക്കാണിപ്പോൾ ഇറാന്റെ ഉൽപാദന തോത്.
Adjust Story Font
16