Quantcast

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു

MediaOne Logo

Jaisy

  • Published:

    7 May 2018 10:18 AM GMT

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു
X

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു

ഇസ്രയേല്‍-ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുകെട്ടാണ് അക്കൌണ്ടുകള്‍ റദ്ദാക്കപ്പെടാന്‍ കാരണമെന്ന് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു. ഇസ്രയേല്‍-ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുകെട്ടാണ് അക്കൌണ്ടുകള്‍ റദ്ദാക്കപ്പെടാന്‍ കാരണമെന്ന് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് മാപ്പ് പറഞ്ഞു.

ഷെഹബ് ന്യൂസ് ഏജന്‍സി,ഖുദ്സ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്നീ മാധ്യമങ്ങളുടെ മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൌണ്ടുകളാണ് സസ്പന്റ് ചെയ്യപ്പെട്ടത്. ഓരോ അക്കൌണ്ടും അറുപതും എഴുപതും ലക്ഷം ലൈക്കുകളുള്ള അക്കൌണ്ടകളായിരുന്നു. ഇസ്രായേലും ഫേസ്ബുക്ക് തമ്മില്‍ നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.സാമൂഹ്യമാധ്യമ ഭീമനായ ഫേസ്ബുക്കിനെതിരെ അതിശക്തമായ ക്യാമ്പയിനാണ് വെബ്‌‌ലോകത്തുണ്ടായത്. എഫ്ബിസെന്‍സര്‍ ഫലസ്തീന്‍ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം. പ്രതിഷേധസൂചകമായി ഫേസ്ബുക്ക് അക്കൌണ്ടുകള്‍ വ്യാപകമായി ഉപേക്ഷിക്കാന്‍ ഫലസ്തീന്‍ തീരുമാനിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാപ്പ് അപേക്ഷയുമായി ഫേസ്ബുക്ക് രംഗത്തെത്തി. അക്കൌണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കപ്പെട്ടത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം.

TAGS :

Next Story