ലാഹോറില്‍ ചാവേറാക്രമണം: 69 പേര്‍ കൊല്ലപ്പെട്ടു
ലാഹോറില്‍ ചാവേറാക്രമണം: 69 പേര്‍ കൊല്ലപ്പെട്ടു
ലാഹോറില്‍ കുട്ടികളുടെ പാര്‍ക്കിലാണ് ആക്രമണം ഉണ്ടായത്.
പാകിസ്താനിലെ ലാഹോറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
ലാഹോറിലെ കിഴക്കന്‍ പട്ടണമായ ഇഖ്ബാലിലെ ഗുല്ഷാനെ ഇഖ്ബാല്‍ പാര്‍ക്കിലാണ് ചാവേറാക്രമണം നടന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവേശന കവാടത്തിന് സമീപമായിരുന്നു സ്ഫോടനം. ഈസ്റ്റര്‍ അവധി ദിനമായതിനാല്‍ പാര്‍ക്കില്‍ നിരവധി പേര്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. പാര്‍ക്കില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
പാക് താലിബാന്‍ ഗ്രൂപ്പിലെ സംഘടനയായ ജമാഅത്ത് ഉല്‍ അഹ്റാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ചാവേറാക്രമണം നടത്തിയതെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ നിയന്ത്രണം പാക് സുരക്ഷാ സേന എറ്റെടുത്തു. ചാവേറാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു
സംഭവത്തെ തുടര്‍ന്ന് പഞ്ചാബ് പ്രവിശ്യയില് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Adjust Story Font
16