54 വര്‍ഷമായിട്ടും തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗത്വം നല്‍കാത്തതില്‍ വിമര്‍ശവുമായി ഉര്‍ദുഗാന്‍
54 വര്‍ഷമായിട്ടും തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗത്വം നല്‍കാത്തതില്‍ വിമര്‍ശവുമായി ഉര്‍ദുഗാന്‍
അരനൂറ്റാണ്ടിലധികം കാലമായി, യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയെ പടിക്ക് പുറത്ത് നിര്‍ത്തുകയാണെന്ന ഗുരുതര വിമര്‍ശമാണ് പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ഉന്നയിച്ചത്
54 വര്‍ഷമായിട്ടും തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍ അംഗത്വം നല്‍കാത്തതില്‍ വിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. ഇനി യൂറോപ്യന്‍ യൂനിയനില്‍ ചേരണമോ എന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16നാണ് വോട്ടെടുപ്പ് നടക്കുക. 1987ലാണ് തുര്‍ക്കി അംഗത്വത്തിനായി അപേക്ഷ നല്‍കിയത്.
അരനൂറ്റാണ്ടിലധികം കാലമായി, യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയെ പടിക്ക് പുറത്ത് നിര്‍ത്തുകയാണെന്ന ഗുരുതര വിമര്‍ശമാണ് പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ഉന്നയിച്ചത്. ഇനിയും അവഹേളനം സഹിച്ച് മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് ഉര്‍ദുഗാന്‍. അംഗത്വത്തിനായി കാത്തിരിക്കണമോ എന്നതില്‍ അന്തിമ തീരുമാനം ജനങ്ങള്‍ കൈക്കൊള്ളട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഏപ്രില്‍ 16ന് ഹിതപരിശോധന നടത്താനാണ് തീരുമാനം.
അംഗത്വം ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ 2005ഓടെ സജീവമായിരുന്നെങ്കിലും അതിര്‍ത്തി രാജ്യമായ സിപ്രസ് ഉയര്‍ത്തിയ അതൃപ്തി തുര്‍ക്കിക്ക് വിനയാവുകയായിരുന്നു. മനുഷ്യാവകാശലംഘനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിപ്രസ് തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതിനെതിരെ രംഗത്ത് വന്നത്.
Adjust Story Font
16