ട്രംപിന്‍റെ മുഖ്യഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു
ട്രംപിന്‍റെ മുഖ്യഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു
ട്രംപ് സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ് ബാനൻ...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ മുഖ്യഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു. വെള്ളിയാഴ്ചയാണ് വൈറ്റ്ഹൗസിലെ സുപ്രധാനസ്ഥാനത്തുനിന്ന് ബാനന്‍ രാജിവെച്ചത്. ട്രംപ് സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ് ബാനൻ.
മുസ്ലിം രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയത് ഉൾപ്പെടെ ഡോണള്‍ഡ് ട്രംപിന്‍റെ പല വിവാദ തീരുമാനങ്ങൾക്ക് പിന്നിലെയും ബുദ്ധി സ്റ്റീവ് ബാനന്റേതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീവ് ബാനന്‍റെ രാജിക്കായി ദിവസങ്ങളായി തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവിലായിരുന്നു രാജി. പുതുതായി അധികാരമേറ്റ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും സ്റ്റീവ് ബാനനും തമ്മിലെ ഒത്തുതീർപ്പ് പ്രകാരമാണ് രാജിയെന്നാണ് സൂചന.
ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പണിയെടുത്ത വലതുപക്ഷക്കാരുടെ ചാനലായ ബ്രെയ്വാർറ്റ് ന്യൂസിന്‍റെ മേധാവിയായിരുന്ന ബാനൻ എഡിറ്റർ സ്ഥാനത്തുനിന്ന് ഇറങ്ങിയാണ് ട്രംപിന്‍റെ സംഘത്തിലെത്തിയത്. വിർജീനിയയില്‍ കഴിഞ്ഞ ദിവസം നടന്ന വംശീയ സംഘർഷത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീവ് ബാനന്റെ അഭിപ്രായം പുറത്തുവന്നത് വിവാദമായിരുന്നു. തീവ്ര വലതുപക്ഷക്കാരുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 19പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇരുപക്ഷക്കാർക്കും ഒരുപോലെ പങ്കുണ്ടെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. എന്നാല്‍ വംശീയ അക്രമത്തെ അപലപിച്ച ബാനന്‍ അക്രമികളെ കോമാളികൾ എന്ന് വിശേഷിപ്പിച്ചിരുന്നു.
Adjust Story Font
16