ദയാവധത്തിന് അനുമതി നേടി ദമ്പതികള്‍ ഒരുമിച്ച് മരിച്ചു
ദയാവധത്തിന് അനുമതി നേടി ദമ്പതികള്‍ ഒരുമിച്ച് മരിച്ചു
65 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ദയാവധം സ്വീകരിച്ച് നിക്കും ട്രീസും ഒരുമിച്ച് യാത്രയായി
65 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ദയാവധം സ്വീകരിച്ച് നിക്കും ട്രീസും ഒരുമിച്ച് യാത്രയായി. ഒരാളുടെ മരണത്തിനു ശേഷം തനിച്ചുജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഈ ദമ്പതികള്‍ ദയാവധം തെരഞ്ഞെടുത്തത്.
നിക്കിനും ട്രീസ് എല്‍ഡര്‍ഹോസ്റ്റിനും പ്രായം 91. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ദയാവധം അനുവദിക്കാന്‍ അപേക്ഷിച്ചത്. നിക്കിന് പക്ഷാഘാതവും ട്രീസിന് ഡിമന്‍ഷ്യയും ബാധിച്ചിരുന്നു.
നിക്കും ട്രീസും പരസ്പരം ചുംബിച്ച ശേഷം കൈകോര്‍ത്ത് ഈ ലോകത്തോട് വിടപറഞ്ഞു. ഒരുമിച്ചു മരിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് മകള്‍ പറഞ്ഞു. ആഗ്രഹം സഫലമാക്കാന്‍ നിയമപരമായ അനുമതിക്കായി കൂടെ നിന്നതും മകളാണ്.
നെതര്‍ലന്‍ഡസില്‍ ദയാവധം നിയമപരമായി അംഗീകരിക്കപ്പെട്ടത് 2002ലാണ്. ഇതുവരെ ലഭിച്ച 15000 അപേക്ഷകളില്‍ 6000 പേര്‍ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയത്. പ്രായം, രോഗം എന്നിവ പരിഗണിച്ചാണ് ദയാവധം അനുവദിക്കുക.
Adjust Story Font
16