മുഹമ്മദ് അലിക്ക് ലോകത്തിന്‍റെ അന്ത്യാഞ്‌ജലി
മുഹമ്മദ് അലിക്ക് ലോകത്തിന്‍റെ അന്ത്യാഞ്‌ജലി
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അടക്കമുള്ള ലോക നേതാക്കള്‍ അലിയുടെ വിയോഗത്തില്‍ അനുശോചിച്ചു. മുഹമ്മദലിയുടെ സംസ്കാരം ജന്മനാടായ ലൂയിസ് വില്ലയില്‍ അടുത്ത വെള്ളിയാഴ്ച നടക്കും.
അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് ലോകത്തിന്‍റെ അന്ത്യാജ്ഞലി. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അടക്കമുള്ള ലോക നേതാക്കള്‍ അലിയുടെ വിയോഗത്തില്‍ അനുശോചിച്ചു. മുഹമ്മദലിയുടെ സംസ്കാരം ജന്മനാടായ ലൂയിസ് വില്ലയില്‍ അടുത്ത വെള്ളിയാഴ്ച നടക്കും.
ലോക മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനും ഒളിമ്പിക്സ് മെഡല്‍ ജേതവുമായ മുഹമ്മദ് അലി ഇന്നലെ പുലര്‍ച്ചെയാണ് അരിസോണയിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അലിയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ അരിസോണയിലെ ആശുപത്രിയിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അലിയുടെ വിയോഗത്തിന് അനുശോചനം രേഖപ്പെടുത്തി. ജന്‍മനാടായ ലൂയിസ് വില്ലയും പതാകയെല്ലാം താഴ്ത്തിക്കെട്ടി ദുഖാചരണത്തിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ അലിയുടെ മൃതദേഹം ഇവിടെ എത്തിക്കും. തുടര്‍ന്നുള്ള രണ്ട് ദിവസം ലൂയിസം വില്ലയിലെ മുഹമ്മദലി സെന്‍ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ജൂണ്‍ പത്താം തീയതി ലൂയിസ് വില്ലയിലെ തെരുവിലൂടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക് ശേഷം കേവ് ഹില്‍ സെമിത്തേരിയില്‍ ഖബറടക്കും. ഇസ്ലാമിക ആചാര പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകളെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Adjust Story Font
16