യൂറോപ്യന്‍ യൂണിയനുമായി ക്രിയാത്മകമായ വിടവാങ്ങലാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് ഡേവിഡ് കാമറണ്‍
യൂറോപ്യന്‍ യൂണിയനുമായി ക്രിയാത്മകമായ വിടവാങ്ങലാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് ഡേവിഡ് കാമറണ്‍
ബ്രിട്ടനിലെ ഹിതപരിശോധന ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍.
യൂറോപ്യന്‍ യൂണിയനുമായി ക്രിയാത്മകമായ വിടവാങ്ങലാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം നഷ്ടമാകുന്നതില്‍ ഖേദമുണ്ട്. സാധ്യമായ തരത്തില്‍ ഇയുവുമായി അടുത്ത ബന്ധം തുടര്‍ന്നും ബ്രിട്ടന്‍ സൂക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസ്സല്‍സ് ഉച്ചകോടിയില്‍ സംസാരിക്കവെ ഡേവിഡ് കാമറണ്‍ പറഞ്ഞു. ബ്രിട്ടനിലെ ഹിതപരിശോധന ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍.
യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോവുന്നതില്‍ ഏറെ ഖേദമുണ്ട്. പക്ഷെ ബ്രിട്ടീഷ് ജനതയുടെ തീരുമാനം അംഗീകരിച്ചേ പറ്റൂ, കാമറണ്‍ പറഞ്ഞു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനൊ രുങ്ങുകയാണെങ്കിലും ഇതിന്റെ അന്തിമ ഫലം ക്രിയാത്മകമായിരിക്കണമെന്ന് കാമറണ്‍ ഓര്‍മ്മിപ്പിച്ചു. വ്യാപാര സഹകരണത്തിലും സുരക്ഷ സംബന്ധിച്ചും അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളെല്ലാം ഞങ്ങളുടെ അയല്‍ക്കാരാണ്, സുഹൃത്തുക്കളാണ്, സഖ്യകക്ഷികളും പങ്കാളികളുമാണ്.
ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടനോട് സൌഹാര്‍ദപരമായ പ്രതികരണമായിരുന്നില്ല വിവിധ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നടത്തിയത്. ഹിതപരിശോധന ഫലം വന്നതിന് പിന്നാലെ രാജിപ്രഖ്യാപിച്ച ഡേവിഡ് കാമറണ്‍ തന്റെ പിന്‍ഗാമിയാണ് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്ന് അറിയിച്ചിരുന്നു.
Adjust Story Font
16