Quantcast

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; 43 മരണം

MediaOne Logo

Sithara

  • Published:

    8 May 2018 11:30 PM GMT

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; 43 മരണം
X

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; 43 മരണം

600 അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി. 600 അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 43 പേര്‍ മരിച്ചതായും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഈജിപ്ഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

വടക്കന്‍ ഈജിപ്തിലെ കഫര്‍ അല്‍ ഷൈക്ക് തീരത്താണ് അഭയാര്‍ഥി ബോട്ട് മുങ്ങിയത്. 600 പേരാണ് അപടകത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ഈജിപ്ത്, സുഡാന്‍, എറിത്രിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. മരിച്ചവരില്‍ 20 പുരുഷന്‍മാരേയും 10 സ്തീകളേയും മാത്രമാണ് തിരിച്ചറിഞ്ഞത്. ബോട്ട് ഇറ്റലി ലക്ഷ്യമിട്ടാണ് പോയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഏകദേശം 2800ലേറെ പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും ലിബിയയില്‍ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 1838 ആണ്.

TAGS :

Next Story