Quantcast

കാറ്റലോണിയന്‍ പാര്‍ലമെന്‍റ് സമ്മേളനം സ്പെയിന്‍ തടഞ്ഞു

MediaOne Logo

Sithara

  • Published:

    8 May 2018 11:14 PM GMT

കാറ്റലോണിയന്‍ പാര്‍ലമെന്‍റ് സമ്മേളനം സ്പെയിന്‍ തടഞ്ഞു
X

കാറ്റലോണിയന്‍ പാര്‍ലമെന്‍റ് സമ്മേളനം സ്പെയിന്‍ തടഞ്ഞു

പെയിനില്‍നിന്ന് സ്വതന്ത്രമാകാനുള്ള കാറ്റലോണിയയുടെ നീക്കത്തെ തടഞ്ഞാണ് കോടതി ഉത്തരവ്.

കാറ്റലോണിയയില്‍ തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്‍റ് സമ്മേളനം സ്പെയിന്‍ ഭരണഘടനാ കോടതി തടഞ്ഞു. സ്പെയിനില്‍നിന്ന് സ്വതന്ത്രമാകാനുള്ള കാറ്റലോണിയയുടെ നീക്കത്തെ തടഞ്ഞാണ് കോടതി ഉത്തരവ്.

സ്പെയിനിലെ സംസ്ഥാനമായ കാറ്റലോണിയ സ്വാതന്ത്ര്യം നേടുന്നതിനായി നടത്തിയ ഹിതപരിശോധന രാജ്യത്തെ വന്‍പ്രതിസന്ധിയിലാണെത്തിച്ചത്. സ്പെയിന്‍ സര്‍ക്കാറും കോടതിയും ഹിതപരിശോധനക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച നടത്താനിരുന്ന കറ്റാലന്‍ പാര്‍ലമെന്‍റ് സമ്മേളനം തടഞ്ഞുകൊണ്ട് സ്പെയിന്‍ ഭരണഘടന കോടതി ഉത്തരവിട്ടത്. വിഭജനത്തിനെതിരായ കറ്റാലന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി യുടെ പരാതിയെ നിയമപരമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കാറ്റലോണിയയിലെ ഭൂരിപക്ഷം പേരും നാട് സ്വതന്ത്രമാവണമെന്ന നിലപാടിലാണ്.

രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായ സബാഡെല്‍ തങ്ങളുടെ ആസ്ഥാനം കാറ്റലോണിയയില്‍നിന്ന് മാറ്റുന്നത് പരിഗണനയിലാണ്. പാര്‍ലമെന്‍റ് സമ്മേളനം തടഞ്ഞതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ കാറ്റലോണിയയില്‍ പ്രശ്നം സങ്കീര്‍ണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story