Quantcast

ട്രംപിന് നേരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിയുടെ ജോലി പോയി

MediaOne Logo

Sithara

  • Published:

    8 May 2018 3:25 PM GMT

ട്രംപിന് നേരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിയുടെ ജോലി പോയി
X

ട്രംപിന് നേരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിയുടെ ജോലി പോയി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച യുവതിയുടെ ജോലി പോയി.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച യുവതിയുടെ ജോലി പോയി. ഒക്ടോബര്‍ 28ന് വര്‍ജിനിയയിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ ജൂലി ബ്രിസ്‌ക്മാന്‍ എന്ന യുവതിയാണ് വിരല്‍പൊക്കി പ്രതിഷേധിച്ചത്. ട്രംപ് സര്‍ക്കാരിന്‍റെ ആരോഗ്യ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നയങ്ങളില്‍ പ്രതിഷേധിച്ചാണ് നടുവിരല്‍ ഉയര്‍ത്തിയതെന്ന് ജൂലി പ്രതികരിച്ചു.

ട്രംപിന്‍റെ വാഹനവ്യൂഹം കടന്നുപോകവേ ജൂലി പ്രതിഷേധിച്ചത് എഎഫ്പി ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്ന് ജൂലി വ്യക്തമാക്കി.

അകിമ എന്ന കമ്പനിയില്‍ മാര്‍ക്കറ്റിങ് ആന്‍റ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലാണ് ജൂലി ജോലി ചെയ്തിരുന്നത്. അശ്ലീല ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന് പറഞ്ഞാണ് ജൂലിയെ പിരിച്ചുവിട്ടത്. എന്നാല്‍ തന്നെ പിരിച്ചുവിട്ടത് അന്യായമായാണെന്ന് ജൂലി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ താന്‍ ചിത്രം പോസ്റ്റ് ചെയ്തെങ്കിലും താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കമ്പനിക്ക് മോശം വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ല. മാത്രമല്ല ജോലി സമയത്തല്ല താന്‍ പ്രതിഷേധിച്ചതെന്നും ജൂലി വ്യക്തമാക്കി.

എന്തായാലും ഡെമോക്രാറ്റിക് അനുകൂലിയായ ജൂലി ഇപ്പോള്‍ മറ്റൊരു ജോലി തേടിക്കൊണ്ടിരിക്കുകയാണ്. ട്രംപ് സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധിച്ചതിനാല്‍ ജൂലിക്ക് സംതൃപ്തിയുണ്ട്.

TAGS :

Next Story