ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു
സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് വിപണിയിലെ ഈ മുന്നേറ്റം
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് വിപണിയിലെ ഈ മുന്നേറ്റം. ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള ഒപെക് തീരുമാനത്തിന്റെ കൂടി വിജയമാണിത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വീപ്പക്ക് ഏതാണ്ട് 70 ഡോളർ ആയാണ് ഉയർന്നത്. 2014നെ തുടർന്നുള്ള ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ഉൽപാദനം കുറച്ച ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനം വിപണിയിൽ ആരോഗ്യകരമായ മാറ്റമാണ് കൊണ്ടുവന്നത്. ഉൽപാദനം കുറച്ച നടപടി തുടരാൻ തന്നെയാണ് ഒപെക് തീരുമാനം. ഉൽപാദനത്തിലും സംഭരണത്തിലും യു.എസ് നേരിട്ട തിരിച്ചടിയാണ് വർധനക്ക് മറ്റൊരു കാരണം.
നിലവിലെ സാഹചര്യത്തിൽ നിരക്കുവർധന കുറച്ചു കാലമെങ്കിലും തുടർന്നേക്കും. ചിലപ്പോൾ 80 ഡോളർ വരെ വില ഉയർന്നേക്കുമെനന വിലയിരുത്തലും പുറത്തു വരുന്നുണ്ട്. എണ്ണവില തകർച്ചയെ തുടർന്ന് ഉലഞ്ഞ ഗൾഫ് സമ്പദ് ഘടനക്ക് ഇതിലൂടെ ലഭിക്കുന്ന ഊർജ്ജം ചെറുതല്ല. വാറ്റ് ഉൾപ്പെടെ പുതിയ വരുമാന സ്രോതസുകൾക്കൊപ്പം എണ്ണവരുമാനം ഉയരുക കൂടി ചെയ്യുന്നതോടെ വികസന പദ്ധതികൾക്ക് ആക്കം കൂടും. നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും പ്രതീക്ഷ ഉയരുന്നതും സമ്പദ് ഘടനക്ക് ഗുണം ചെയ്യും. തൊഴിൽ മേഖലയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മറികടക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾക്കും നിരക്കുവർധന പാതയൊരുക്കും. ഇന്ത്യക്കാൾ ഉൾപ്പെടെ ഗൾഫിലെ പ്രവാസലോകത്തെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഘടകവും അതാണ്
Adjust Story Font
16