ശീതകാല ഒളിമ്പിക്സിന് തിരി തെളിഞ്ഞു
ശീതകാല ഒളിമ്പിക്സിന് തിരി തെളിഞ്ഞു
കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഘർഷാവസ്ഥകൾക്ക് ശേഷം ഇരു കൊറിയകളും ഒരുപതാകക്ക് കീഴിൽ ഒളിമ്പിക്സ് വേദിയിൽ അണിനിരന്നു
സമാധാന പ്രതീക്ഷകൾക്ക് പകിട്ടേകി ശീതകാല ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഘർഷാവസ്ഥകൾക്ക് ശേഷം ഇരു കൊറിയകളും ഒരുപതാകക്ക് കീഴിൽ ഒളിമ്പിക്സ് വേദിയിൽ അണിനിരന്നു.പോങ്യാങിലെ ഒളിമ്പിക്സ് ഉദ്ഘാടന വേദിയിലെ പരേഡിൽ ഒരു സംഘമായാണ് ഇരുകൊറിയകളും പങ്കെടുത്തത്. ഒരേ മനസുമായി ഒരു പതാകക്ക് കീഴിൽ ഒത്തുച്ചേർന്ന ഇരുകൊറിയക്കും നന്ദി പറഞ്ഞു കൊണ്ടാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് സംസാരിച്ചു തുടങ്ങിയത്.
ഉത്തരകൊറിയൻ ഹോക്കി താരം ചുനുഗ്ഗു ഹങും ദക്ഷിണ കൊറിയയുടെ ബോബ് സ്ലഡെർ വിജയി യുന്‍ ജോങും കൊറിയൻ പതാകയേന്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം ഇല്ലാതാവുമെന്ന പ്രതീക്ഷകൾക്കാണ് ഒളിമ്പിക്സ് ഉദ്ഘാടനത്തോടെ ചിറക് വച്ചിരിക്കുന്നത്.കിങ് ജോങ് യുനിന്റെ സഹോദരി കിം യോ ജോങിന്റെ സാന്നിധ്യവും ശുഭ സൂചനയാണ് നൽകുന്നത്.ദക്ഷിണ കൊറിയന്‍ നഗരമായ പോങ്യാഗിൽ വർണാഭമായ ചടങ്ങുകളോടെയാണ് ശീതകാല ഒളിമ്പിക്സിന് തിരിതെളിഞ്ഞത്.ഈ മാസം 25 വരെ നീണ്ടു നിൽക്കുന്ന കായികമാമാങ്കത്തിൽ 102 ഇനങ്ങളാണുള്ളത്.92 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം അത്‍ലറ്റുകൾ മീറ്റിൽ പങ്കെടുക്കും. മലേഷ്യ, നൈജീരിയ, സിംഗപ്പൂർ, തുടങ്ങിയ രാജ്യങ്ങളുടെ ആദ്യ ശീതകാല ഒളിംപിക്സാണിത്.ആദ്യമായാണ് ദക്ഷിണ കൊറിയ ശീതകാല ഒളിമ്പിക്സിന് വേദിയാവുന്നത്.ഉത്തേജക മരുന്ന് വിവാദത്തിൽപ്പെട്ട റഷ്യൻ സംഘത്തിന് ഒളിമ്പിക്സിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിശോധന വിജയകരമായി പൂർത്തിയാക്കിയ 169 റഷ്യൻ താരങ്ങൾക്ക് റഷ്യയിൽ നിന്നുള്ള ഒളിമ്പിക്സ് അത്‍ലറ്റ്സ് എന്ന ലേബലിൽ വ്യക്തിഗത അടിസ്ഥാനത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാം.ക്രോസ് കണ്‍ട്രി, സ്കേറ്റിംഗ്, ബെയാറ്റലോൺ തുടങ്ങിയ ഇനങ്ങളാണ് ഇന്ന് നടക്കുക.
Adjust Story Font
16