Quantcast

മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്

MediaOne Logo

Khasida

  • Published:

    9 May 2018 10:12 AM GMT

മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്
X

മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്

പുരസ്കാരം വര്‍ണവിവേചനം പ്രമേയമായ ദി സെല്‍ഔട്ടിന്

അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ്. വര്‍ണവിവേചനം പ്രമേയമായ ദി സെല്ലൌട്ട് എന്ന പുസ്തകമാണ് പുരസ്കാരത്തിനര്‍ഹമാക്കിയത്. ഇത് ആദ്യമായാണ് ബുക്കര്‍ പ്രൈസ് അമേരിക്കയിലെത്തുന്നത്.

155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതി വിലയിരുത്തിയത്. ഒടുവില്‍ അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങള്‍. ഇതില്‍ നിന്നും നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ പുരസ്കാര സമിതി ഐക്യകണ്ഠേന തെരഞ്ഞെടുത്തത് ദി സെല്ലൌട്ടിനെ. പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.

മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലരെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ സമൂഹത്തില്‍ നടമാടുന്ന വര്‍ണ വിവേചനമാണ് പോള്‍ ബീറ്റിയുടെ സെല്ലൌട്ടിന്‍റെ ഇതിവൃത്തം. ചാട്ടുളി പോലെ തറക്കുന്ന ആക്ഷേപഹാസ്യം. ആഫ്രോ അമരിക്കന്‍ സ്വത്വം സ്ഥാപിച്ചെടുക്കാനുള്ള സെല്ലൌട്ടിലെ ശ്രമം ബീറ്റിയുടെ ആത്മാംശം കൂടി ചേര്‍ന്നതാണ്. പുര്സ്കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബീറ്റി പറഞ്ഞു.

54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പൌരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേ‍ഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്ഫെഗിന്‍റെ ഐലീന്‍, ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്‍റെ ഹിസ് ബ്ലഡി പ്രൊജക്ട് എന്നിവയായിരുന്നു ദി സെല്ലൌട്ടിന് പുറമെ അന്തിമപട്ടികയിലെത്തിയ മറ്റ് നോവലുകള്‍.

TAGS :

Next Story