മുസ്‌ലിംകളേയും കുടിയേറ്റക്കാരെയും നിരീക്ഷിക്കാനുള്ള ട്രംപിന്റെ നീക്കത്തെ സഹായിക്കില്ലെന്ന് ടെക്കികള്‍
മുസ്‌ലിംകളേയും കുടിയേറ്റക്കാരെയും നിരീക്ഷിക്കാനുള്ള ട്രംപിന്റെ നീക്കത്തെ സഹായിക്കില്ലെന്ന് ടെക്കികള്‍
അമേരിക്കയിലെ മുസ്ലിംകളുടെയും അഭയാർത്ഥികളുടെയും വ്യക്തിഗത രജിസ്റ്ററി തയ്യാറാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ രംഗത്തു വന്നത്
മുസ്‌ലിംകളേയും കുടിയേറ്റക്കാരെയും നിരീക്ഷിക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പദ്ധതിക്ക് പിന്തുണ നൽകില്ലെന്ന് അമേരിക്കയിലെ ടെക്നോളജി മേഖലയിലെ തൊഴിലാളികൾ വ്യക്തമാക്കി. ഇക്കാര്യം കാണിച്ച് തൊഴിലാളികള്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ഒപ്പുവെച്ചത്.
അമേരിക്കയിലെ മുസ്ലിംകളുടെയും അഭയാർത്ഥികളുടെയും വ്യക്തിഗത രജിസ്റ്ററി തയ്യാറാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ രംഗത്തു വന്നത്. മതത്തിന്റേയോ നിറത്തിന്റേയോ വംശത്തിന്റേയോ പേരില്‍ ഒരു വിഭാഗം ആളുകളെ നിരീക്ഷണത്തില്‍ വെക്കാനും നോട്ടപ്പുള്ളികളാക്കാനുമുള്ള നീക്കത്തെ ഒരു നിലക്കും പിന്തുണക്കാനാകില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിവാദ നയത്തിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന മുസ്ലിംകൾക്കും കുടിയേറ്റക്കാർക്കും പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ച് ഗൂഗിള്‍ അടക്കമുള്ള കന്പനികളിലെ തൊഴിലാളികള്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ഒപ്പുവെച്ചത്. അറുപതോളം തൊഴിലാളികള്‍ ഒപ്പുവെച്ച് പുറത്തിറക്കിയ കത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ഇരട്ടിയിലധികം തൊഴിലാളികള്‍ ഒപ്പുവെക്കുകയായിരുന്നു. അതിനിടെ, ടെക് കമ്പനികളുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് വിവിധ കന്പനി മേധാവികളെ ചര്‍ച്ചക്കു ക്ഷണിച്ചു. ആപ്പിള്‍ CEO ടിം കുക്ക്, ആല്‍ഫബെറ്റ് CEO ലാറി പേജ്, ഒറാക്ള്‍ CEO സഫ്റ കാറ്റ്സ് , ആമസോണ്‍ CEO ജെഫ് ബിസോസ് മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16