കാലിഫോര്‍ണിയയിലെ ഐസ്ക്രീമുകളുടെ മ്യൂസിയം
കാലിഫോര്‍ണിയയിലെ ഐസ്ക്രീമുകളുടെ മ്യൂസിയം
വിവിധ തരത്തിലുള്ള ഐസ്ക്രീമുകളാണ് ഇവിടെയെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്
ഐസ്ക്രീമുകള്‍ക്കായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍. വിവിധ തരത്തിലുള്ള ഐസ്ക്രീമുകളാണ് ഇവിടെയെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്. വാങ്ങാനും കഴിക്കാനുമുള്ള സൌകര്യങ്ങളും സംഘാടകര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാലിഫോര്‍ണിയക്കാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങള്‍ക്കെല്ലാം ഐസ്ക്രീം എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അങ്ങനെയാണ് ഐസ്ക്രീം മ്യൂസിയം എന്ന ആശയവും രൂപപ്പെട്ടത്. ഐസ്ക്രീമുകളുടെ രൂപങ്ങളാലും മറ്റം അലങ്കരിച്ച ഭിത്തകള്‍. ഐസ് ക്രീമുകളുടെ വിവിധ രുചികളെ പരിചയപ്പെടുത്തും വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. മ്യൂസിയത്തിലെത്തുന്നവര്‍ക്ക് കാലിഫോര്‍ണിയയിലെ തനത് ഐസ്ക്രീമുകളെ പരിചയപ്പെടാനും കഴിക്കാനും കഴിയും. 29 ഡോളറാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ്. മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും മ്യൂസിയത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
Adjust Story Font
16